രണ്ട് ചിത്രങ്ങളുടെ അപ്ഡേറ്റുകളാണ് ഈ ജന്മദിനത്തിൽ മമ്മൂട്ടിയുടേതായി ആരാധകർ കാത്തിരിക്കുന്നത്. രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഓം എന്ന തമിഴ്ചിത്രം, നിതീഷ് സഹദേവ് ഒരുക്കുന്ന ആക്ഷൻ ചിത്രം എന്നിവയാണവ.

മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ സ്റ്റൈലൻ ലുക്കിലുള്ള ചിത്രങ്ങൾ എന്നും സോഷ്യൽ മീഡിയ ആഘോഷിച്ചിട്ടുണ്ട്, പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും അത്തരം ചിത്രങ്ങളെത്തുക. അതുപോലൊന്ന് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാവ് ആന്റോ ജോസഫ്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ആന്റോ ജോസഫ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
വാട്ട് നെക്സ്റ്റ് എന്നാണ് മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രത്തിനൊപ്പം ആന്റോ ജോസഫ് കുറിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് മമ്മൂട്ടിയുടെ 75-ാം പിറന്നാൾ. അതിന് തൊട്ടുമുൻപേയാണ് ഈ ചിത്രം പുറത്തുവന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽത്തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്. സംവിധായകൻ ജി. മാർത്താണ്ഡൻ ഉൾപ്പെടെ നിരവധി പേരാണ് ഫോട്ടോയ്ക്ക് പ്രതികരണങ്ങളുമായെത്തിയിരിക്കുന്നത്.
രണ്ട് ചിത്രങ്ങളുടെ അപ്ഡേറ്റുകളാണ് ഈ ജന്മദിനത്തിൽ മമ്മൂട്ടിയുടേതായി ആരാധകർ കാത്തിരിക്കുന്നത്. രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഓം എന്ന തമിഴ്ചിത്രം, നിതീഷ് സഹദേവ് ഒരുക്കുന്ന ആക്ഷൻ ചിത്രം എന്നിവയാണവ. ഇതിൽ നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്ലുക്കും തിങ്കളാഴ്ച പുലർച്ചെ 12.01-ന് പുറത്തിറങ്ങും. നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ച തന്നെയാണ് ധനുഷ് നായകനാകുന്ന ഓം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരിക. സിയ എൻട്രി എന്നാണ് ഈ വിവരം പോസ്റ്റ് ചെയ്തുകൊണ്ട് മമ്മൂട്ടി കുറിച്ചത്.
നിതീഷ് സഹദേവ് - മമ്മൂട്ടി ചിത്രം
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ഒൻപതാം ചിത്രമാണിത്. മമ്മൂട്ടി കമ്പനി ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലിയ ചിത്രം കൂടിയാണിത് എന്നാണ് സൂചന. ഇതിനെ സാധൂകരിക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന പിന്നണിദൃശ്യം. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കോ, കഥാപാത്രത്തിന്റെ പേരോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ജൂലൈ അവസാനം തമിഴ്നാട്ടിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഗംഭീര ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ആക്ഷൻ, കോമഡി, മാസ് എന്നിവ കോർത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മെഗാകാൻവാസ് ചിത്രമായാണ് ഒരുങ്ങുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന ‘ഓം’
ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം. ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തിറങ്ങിയിരുന്നു. 2026 ഒക്ടോബർ 16 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ധനുഷിന്റെ വണ്ടർബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന വേഷത്തിലുണ്ട്.
ഓം -ചാപ്റ്റർ വൺ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ 'ഉധിരം: ദ ബ്ലഡ് വുഡ്' എന്നാണ്. പക്കാ മാസ്സ് ആക്ഷൻ ഡ്രാമ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. കാർത്തികേയ എന്ന് പേരുള്ള കഥാപാത്രത്തിനാണ് മമ്മൂട്ടി ജീവൻ നൽകുന്നത് എന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഓം. 2018 ൽ റാം ഒരുക്കിയ 'പേരൻപ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്. മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Content Highlights: Producer Anto Joseph shared a stylish photo of Mammootty on Instagram, which quickly gained attention from fans and received numerous reactions, including from director G. Marthandan.
Published: 06 Sept 2026, 08:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented