സിനിമയിലേക്ക് സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്യാനെത്തുന്ന പെണ്‍കുട്ടികളുടെ അഴകളവുകള്‍ വരെ ഫോട്ടോകളായി ആവശ്യപ്പെടാറുണ്ടെന്ന് വെളിപ്പെടുത്തി നടി സോണിയാ മല്‍ഹാര്‍. വിവാഹിതയായ പ്രസവിച്ച പെണ്‍കുട്ടിയാണെങ്കില്‍ വയറില്‍ സ്ട്രെച്ച് മാര്‍ക്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും ചിലപ്പോള്‍ ബ്ലൗസ് അല്പം താഴ്ത്തിയിട്ട് സ്തനത്തിന്റെ പകുതി ഭാഗം വരെ ഫോട്ടോയില്‍ കാണിക്കാന്‍ പറയുമെന്നും സോണിയ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
'ഒരു സിനിമയില്‍ അഭിനയിക്കുകയാണെങ്കില്‍ പെണ്‍കുട്ടിയുടെ ശരീരം എങ്ങനെയിരിക്കും എന്നത് അത്ര വലിയ പ്രശ്നമൊന്നുമില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇപ്പോള്‍ പല സാങ്കേതിക വിദ്യകളുമുണ്ട്. സ്ട്രെച്ച് മാര്‍ക്കുണ്ടെങ്കില്‍ മേക്കപ്പ് ചെയ്തെല്ലാം അത് മറയ്ക്കാന്‍ പറ്റും. ഹോളിവുഡിലൊക്കെ അങ്ങനെ തന്നെ ആണ്. പ്രസവിച്ച സ്ത്രീകള്‍ തന്നെയാണ് ആക്ഷനും ഫൈറ്റുമെല്ലാം ചെയ്യുന്നത്. ഇവിടെ ഓരോ പേരില്‍ ഉടായിപ്പ് പടങ്ങള്‍ എടുത്തിട്ട് പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നു.' സോണിയ വ്യക്തമാക്കുന്നു.
വാളെടുത്തവനെല്ലാം വെളിച്ചപ്പാടാണ് എന്ന് പറയുന്നതുപോലെ എന്തെങ്കിലും കാട്ടിക്കൂട്ടാന്വേണ്ടി സിനിമ അനൗണ്‍സ് ചെയ്യുന്നവരാണ് ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ചെയ്യുന്നതെന്നും അവര്‍ പറയുന്നു.
'കാസ്റ്റിങ് കോള്‍ ആയി കുറേ പെണ്‍കുട്ടികളെ വിളിക്കുക, അഭിനയിപ്പിക്കുക, ഫോട്ടോഷൂട്ട് നടത്തുക. പിന്നെ കുറേ പേരെ വളച്ചുനോക്കും. നഖം കൊള്ളാം, കണ്ണ് കൊള്ളാം, മുഖം കൊള്ളാം, നിതംബം കൊള്ളാം. ഇങ്ങനെയെല്ലാമാണ് വീഴാന്‍വേണ്ടി പറയുക. ആരെങ്കിലും വീണാല്‍ അവരെ ഉപയോഗിക്കും. ഇത്തരത്തില്‍ പല തരത്തിലുള്ള ചൂഷണങ്ങളുമുണ്ടാകുന്നുണ്ട്. ഇത് അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ എല്ലാവരും ഇത്തരത്തില്‍ തുറന്നുപറച്ചിലുകള്‍ നടത്തുന്നത്. സിനിമേ മേഖലയിലെ ഇത്തരം മോശം കാര്യങ്ങള്‍ ശുദ്ധീകരിച്ച് വളര്‍ത്തിക്കൊണ്ടുവരണം.' സോണിയ പറയുന്നു.
'സിനിമാ മേഖലയെ മൊത്തത്തില്‍ ആക്ഷേപിച്ച് ഒരുപാട് പേരുടെ ജോലി നഷ്ടപ്പെടുത്തരുത്. ഈ ഓണത്തിന് ഒരുപാട് നല്ല സിനിമകള്‍ റിലീസാകുന്നുണ്ട്. 'ഇവന്മാരുടെ സിനിമ കാണുന്നത് നിര്‍ത്തണമെന്ന്' കുറേ പേര് സോഷ്യല്‍ മീഡിയയില്‍ എഴുതുന്നുണ്ട്. അങ്ങനെ ഒന്നും ചെയ്യരുത്. തിയേറ്ററില്‍ പോയി സിനിമ കാണുകതന്നെ വേണം. കുറ്റാരോപിതരായ ആളുകള്‍ക്കെതിരേയാണ് നടപടിയെടുക്കേണ്ടത്. അവരെയാണ് മാറ്റി നിര്‍ത്തേണ്ടത്. അതല്ലാതെ സിനിമാ വ്യവസായത്തെ തകര്‍ക്കരുത്. വൃത്തികേട് ചെയ്യുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. സംഘടനകള്‍ എല്ലാവരുംകൂടെ ചേര്‍ന്ന് അവരെ മാറ്റിനിര്‍ത്തണം. അങ്ങനെയാണെങ്കില്‍ നല്ല രീതിയില്‍ സിനിമ മുന്നോട്ടുപോകും.'-സോണിയ വ്യക്തമാക്കുന്നു.
Content Highlights: actress sonia malhar on exploitation and harassment in malayalam film industry hema committee
Published: 25 Aug 2024, 07:40 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented