കാന്‍സറിനെതിരായ പോരാട്ടത്തിലാണ് നടി ഹിനാ ഖാന്‍. തന്റെ ചികിത്സയുടെ ഓരോഘട്ടങ്ങളും അതിന്റെ അനുഭവങ്ങളും നടി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇതിനിടെ, റംസാന്‍ മാസത്തില്‍ ഉംറ തീര്‍ഥാടനം നിര്‍വഹിച്ചതിന്റെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഹിനാ ഖാന്‍. ഞായറാഴ്ചയാണ് ഉംറ തീര്‍ഥാടനത്തിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം കീമോ തെറാപ്പിയുടെ പാര്‍ശ്വഫലമായി നഖങ്ങളിലുണ്ടായ നിറവ്യത്യാസത്തെക്കുറിച്ച് ഹിനാ ഖാന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞിരുന്നു. കൈനഖങ്ങളുടെ ചിത്രം ആദ്യം പങ്കുവെച്ചപ്പോള്‍ പലരും നെയില്‍പോളിഷ് ഇട്ടതാണോ എന്ന് ചോദിച്ചതോടെയാണ് നടി ഇതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയത്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പിയുടെ പാര്‍ശ്വഫലമായാണ് നഖത്തിന് നിറവ്യത്യാസം സംഭവിക്കുന്നതെന്നും നെയില്‍പോളിഷ് ഇട്ടാല്‍ തനിക്ക് എങ്ങനെ പ്രാര്‍ഥന നിര്‍വഹിക്കാനാകുമെന്നും നടി ചോദിച്ചിരുന്നു.
കഴിഞ്ഞ ജൂണിലാണ് കാന്‍സര്‍ ബാധിതയാണെന്ന വിവരം ഹിനാ ഖാന്‍ സാമൂഹികമാധ്യമങ്ങളിലൂടെ ആദ്യം വെളിപ്പെടുത്തിയത്. അതിനുശേഷം രോഗവുമായും ചികിത്സയുമായും ബന്ധപ്പെട്ട ഓരോ വിവരങ്ങളും താന്‍ നേരിടുന്ന പ്രയാസങ്ങളും നടി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
Content Highlights: Hina Khan shares her Umrah pilgrimage photos amidst her cancer treatment
Published: 16 Mar 2025, 09:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented