ഇന്‍സ്റ്റഗ്രാമും ട്വിറ്ററും ഉള്‍പ്പെടേയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ ബ്ലൂ ടിക്കറ്റ് വേണമെങ്കില്‍ അതിന് പണം നല്‍കണം. ഈ മാറ്റം വന്നതോടെ പല സെലിബ്രിറ്റികള്‍ക്കും ബ്ലൂ ടിക്ക് നഷ്ടമായിരുന്നു. ഇതോടെ ചിലര്‍ വീണ്ടും പണം കൊടുത്ത് ബ്ലൂ ടിക്ക് വാങ്ങി.
എന്നാല്‍ ഇതിന് താന്‍ ഒരുക്കമല്ലെന്ന് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി ഹിന ഖാന്‍. ബ്ലൂ ടിക്ക് പണം കൊടുത്തു വാങ്ങണമെന്നും അതല്ലെങ്കില്‍ അക്കൗണ്ട് വ്യാജമാണെന്ന് തോന്നും എന്നുമുള്ള ഒരു ആരാധകന്റെ ഉപദേശത്തിന് മറുപടി നല്‍കുകയായിരുന്നു ഹിന. ആളുകളുടെ പിന്തുണയാണ് ഒരാള്‍ക്ക് യഥാര്‍ഥ ആധികാരികത നല്‍കുന്നതെന്നും നമ്മുടെ മാനദണ്ഡങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകണമെന്നും ഹിന വ്യക്തമാക്കുന്നു.
ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് തന്റെ നിലപാടിന് ഹിന കുറച്ചുകൂടി വ്യക്തത നല്‍കുകയും ചെയ്തു. 'ഒരു ദിവസം ഇന്‍സ്റ്റഗ്രാം എന്റെ ബ്ലൂ ടിക്ക് പിന്‍വലിക്കുകയാണെങ്കില്‍ അത് എന്റെ കഠിനധ്വാനത്തേയും കരിയര്‍ വളര്‍ച്ചയേയും പ്രയത്‌നത്തേയും ഒരിക്കലും ബാധിക്കില്ല. ഒരു പ്രോഗ്രാം ചെയ്ത കമ്പ്യൂട്ടറിന്റെ മൂല്യനിര്‍ണയം കൊണ്ടല്ല ഞാന്‍ എന്നെ നിര്‍വചിക്കുന്നത്. എന്റെ കഠിനധ്വാനം, എന്റെ വളര്‍ച്ച, എന്റെ നേട്ടങ്ങള്‍ എന്നിവയെല്ലാം കൊണ്ടായിരിക്കും ഞാന്‍ എന്നെ വിലയിരുത്തുന്നത്.' ഹിന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നീണ്ട കുറിപ്പില്‍ പറയുന്നു. തന്റെ ബ്ലൂ ടിക്ക് ഇന്‍സ്റ്റഗ്രാമിന് എടുത്തുകളയണമെന്ന് തോന്നിയാല്‍ മടിച്ചുനില്‍ക്കേണ്ട ആവശ്യമില്ലെന്നും എപ്പോള്‍ വേണമെങ്കിലും അത് ചെയ്യാമെന്നും തന്റെ പൂര്‍ണ അനുവാദം അതിനുണ്ടെന്നും ഹിന കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.
പ്രശസ്ത ടിവിഷോ 'ആയ യേ രിഷ്താ ക്യാ കെഹലാതാ ഹേ' യിലൂടെ പ്രശസ്തയായ താരമാണ് ഹിന ഖാന്‍. ഏതാനും സിനിമകളില്‍ വേഷമിട്ട ഹിന ബിഗ്‌ബോസ് ഹിന്ദി പതിപ്പിലും പങ്കെടുത്തിരുന്നു. 2022-ലെ കാന്‍ ചലച്ചിത്രമേളയുടെ റെഡ് കാര്‍പ്പറ്റിലെ ഹിന ഖാന്റെ ലുക്ക് ശ്രദ്ധ നേടിയിരുന്നു.
Content Highlights: actress hina khan on blue tick and social media authenticity
Published: 08 Aug 2023, 10:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented