കഴിഞ്ഞ വര്‍ഷമാണ് നടന്‍ സിദ്ദീഖിന്റെ മകന്‍ ഷഹീന്‍ സിദ്ദീഖ് വിവാഹിതനായത്. ഡോക്ടര്‍ അമൃത ദാസിനെയാണ് താരപുത്രന്‍ ജീവിതസഖിയാക്കിയത്. മാര്‍ച്ച് ഏഴിന് വിവാഹം രജിസ്റ്റര്‍ ചെയ്യുകയും പന്ത്രണ്ടിന് പ്രത്യേക വിരുന്ന് ഒരുക്കുകയും ചെയ്തു. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെ വലിയ താരനിര തന്നെ വിവാഹ സത്കാരത്തിനെത്തിയിരുന്നു.

To advertise here,

ഇപ്പോഴിതാ ഈ വിരുന്നിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ഷഹീനും അമൃതയും. സിദ്ദീഖിന്റെ തമാശയോട് കൂടിയാണ് ഈ വീഡിയോ തുടങ്ങുന്നത്. വിരുന്നിന് സമയമായിട്ടും ഫോട്ടോഷൂട്ട് തുടരുന്ന മകനേയും മരുമകളേയും രസകരമായിട്ടാണ് സിദ്ദീഖ് ട്രോളുന്നത്.

'വിരുന്നിന് മമ്മൂട്ടിയോ മോഹന്‍ലാലോ വരുന്നതല്ല, ഫോട്ടോഷൂട്ട് കൃത്യമായി നടക്കണം' എന്നത് മാത്രമാണ് മക്കളുടെ ലക്ഷ്യമെന്ന് സിദ്ദീഖ് പറയുന്നു. ഇതുകേട്ട് ചുറ്റുമുള്ളവര്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. 'ഫോട്ടോഷൂട്ടിന് ലേറ്റ് ആകും', 'കണ്ടന്റ് ഉണ്ടാകില്ല' എന്നതൊക്കെയാണ് മക്കളുടെ ആശങ്കയെന്നും നടന്‍ വീഡിയോയില്‍ പറയുന്നു.