
തമിഴ് നടന്‍മാരും സഹോദരങ്ങളുമായ സൂര്യയുടേയും കാര്‍ത്തിയുടേയും നേതൃത്വത്തില്‍ നടക്കുന്ന ചാരിറ്റി സംഘടനയായ അഗരം ഫൗണ്ടേഷന്റെ 15-ാം വാര്‍ഷികം കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. ചെന്നൈയില്‍ നടന്ന പരിപാടിയില്‍ സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയും ഇവരുടെ മക്കളായ ദിയയും ദേവും പങ്കെടുത്തിരുന്നു. ഈ സംഘടന മുന്നോട്ടുകൊണ്ടുപോകാന്‍ കുടുംബം സൂര്യക്ക് എത്രത്തോളം പിന്തുണ നല്‍കുന്നുണ്ട് എന്നതിനെ കുറിച്ച് ചടങ്ങില്‍ കാര്‍ത്തി സംസാരിച്ചു.
ഈ സംഘടന മുന്നോട്ടുകൊണ്ടുപോകാനുള്ള പണത്തെ കുറിച്ച് ആലോചിച്ച് സൂര്യ വേവലാതിപ്പെടുപ്പോഴെല്ലാം ധൈര്യം നല്‍കാറുള്ളത് ജ്യോതികയാണെന്ന് കാര്‍ത്തി പറഞ്ഞു. സൂര്യയുടേയും ജ്യോതികയുടേയും മക്കളായ ദിയയും ദേവും അഗരത്തിനായി തങ്ങളുടെ പോക്കറ്റ് മണി നല്‍കാറുണ്ടെന്ന് താന്‍ ഇപ്പോഴാണ് അറിയുന്നതെന്നും ഒരുപാട് സേേന്താഷം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കുട്ടികളുടെ പഠന ചെലവിന് ധാരാളം പണം വേണമെല്ലോ എന്ന് അണ്ണന്‍ എപ്പോഴും വേവലാതിപ്പെടുന്നത് കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം അണ്ണിയാണ് ധൈര്യം നല്‍കിയത്. 'പണം കൊണ്ടാണോ നമ്മളിത് ആരംഭിച്ചത്, സ്‌നേഹം കൊണ്ടല്ലേ..പണം വരും' എന്ന് അണ്ണി പറയുമായിരുന്നു. അണ്ണി അങ്ങനെ പറയുന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഈ പ്രസ്ഥാനവുമായി മുന്നോട്ട് പോകാന്‍ കഴിയുന്നത്. കോവിഡ് കാലത്ത് ചില ആശുപത്രികളില്‍ മതിയായ ഉപകരണങ്ങളില്ലെന്ന് അറിഞ്ഞ ജ്യോതിക അതും ഏറ്റെടുത്തു. ഇതെല്ലാം അഗരത്തിലൂടെയാണ് സാധ്യമാകുന്നത്.'-കാര്‍ത്തി പറയുന്നു.
പണ്ട് അച്ഛനോടൊപ്പം യാത്ര ചെയ്തപ്പോഴുള്ള ഒരു അനുഭവവും കാര്‍ത്തി പങ്കുവെച്ചു. '10 രൂപ ചെലവാക്കേണ്ടയിടത്ത് അഞ്ച് രൂപ ചെലവാക്കിയാല്‍ നമ്മള്‍ ബുദ്ധിമാന്‍മാരാണ് എന്നാണ് ചെറുപ്പം മുതല്‍ നമ്മള്‍ പഠിച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് ഒരു അനുഭവമുണ്ടായി. റെയില്‍വേ സ്‌റ്റേഷനില്‍ ലഗേജ് എടുക്കുന്നതിന് പോര്‍ട്ടര്‍ 50 രൂപ പറഞ്ഞു. ഞങ്ങളുടെ അച്ഛന്‍ അത് ഓക്കെ പറഞ്ഞു. അവസാനം 100 രൂപ കൊടുത്തു. 50 രൂപ അയാള്‍ പറഞ്ഞതുതന്നെ എനിക്ക് അധികമായാണ് തോന്നിയത്. എന്തിനാണ് 100 രൂപ കൊടുത്തതെന്ന് ഞാന്‍ അച്ഛനോട് ചോദിച്ചു. 50 രൂപ കൊണ്ട് അയാള്‍ക്ക് ബംഗ്ലാവ് പണിയാന്‍ കഴിയില്ലല്ലോ, അയാളുടെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വാങ്ങാനേ അതുണ്ടാകൂ എന്ന് അച്ഛന്‍ എനിക്ക് മറുപടി നല്‍കി. എന്റെ പത്താം വയസിലെ ആ അനുഭവം ഞാന്‍ ഇപ്പോഴും മറന്നിട്ടില്ല'-കാര്‍ത്തി പറയുന്നു.
ഇങ്ങനെയുള്ള കാര്യങ്ങളാണ് ജീവിതത്തില്‍ ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നത്. അപ്പോള്‍ നമ്മളും നമ്മുടെ കൂടെയുള്ളവരും നല്ലതേ ചെയ്യൂ. ഈ പാത പിന്തുടര്‍ന്നുപോകണം. അതിനായി ഇനിയും ഒരുപാട് ആളുകള്‍ കൈ കോര്‍ക്കണമെന്നും കാര്‍ത്തി പറഞ്ഞു.
Content Highlights: actor karthi talks about agaram foundation
Published: 05 Aug 2025, 07:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented