കോവളം: കോവളത്തെ സ്പാകളിലെത്തിച്ച് 16-കാരിയെ പീഡിപ്പിച്ച കേസിൽ കന്യാകുമാരി ഉദയമാർത്താണ്ഡം സ്വദേശിയായ ജിമിലിനെ (24) പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു. ഇയാൾക്കെതിരേ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.

To advertise here,

മൂന്നാം പ്രതിയും സ്പാ നടത്തിപ്പുകാരനുമായ സജിത്ത്കുമാറിന്റെ കോവളത്തുള്ള ആയുർ കേരളയിൽ വെച്ചാണ് ജിമിലൻ കുട്ടിയെ പീഡിപ്പിച്ചത്. കോവളം വൈയ്‌ക്കോൽക്കുളം എന്ന സ്പായിൽവെച്ചും പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇവിടെനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് തെളിവ് ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ്.

സിറ്റി കൺട്രോൾ റൂം അസി. കമ്മിഷണറും അന്വേഷണോദ്യോഗസ്ഥനുമായ എസ്. ചന്ദ്രകുമാർ, സി.ഐ.മാരായ വി.എം. ശ്രീകുമാർ, എം. പ്രതീഷ്‌കുമാർ, എസ്.ഐ.മാരായ വിനോദ് വിക്രമാദിത്യൻ, ഷിജു, ജയശ്രീ, ഗ്രേഡ് എസ്.ഐ. അനിൽകുമാർ എന്നിവരാണ് കന്യാകുമാരിയിലെ കരിങ്കലിൽനിന്ന് ഇയാളെ അറസ്റ്റ്‌ ചെയ്തത്.