തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, താലൂക്ക് ആശുപത്രികളിൽ നഴ്‌സിങ് കോളേജുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. പ്രാരംഭഘട്ടത്തിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കും. ബി.എസ്‌സി. നഴ്‌സിങ്ങും അനുബന്ധകോഴ്‌സുകളും ആരംഭിക്കുന്നതിന് ഒരു വർഷത്തിനുള്ളിൽ ആശുപത്രികളിൽ സൗകര്യമൊരുക്കും.
കേരള ഗവ. നഴ്‌സസ് യൂണിയൻ (കെ.ജി.എൻ.യു.) 38-ാം സംസ്ഥാന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഴ്‌സിങ് സീറ്റുകൾ 50 ശതമാനം വർധിപ്പിക്കും. ആറുമാസ ഇന്റേൺഷിപ്പ് പരിശീലനം പരിഷ്കരിക്കും. നഴ്സിങ് സർവകലാശാല യാഥാർഥ്യമാക്കും. രോഗികളുടെയും നഴ്‌സുമാരുടെയും അനുപാതം ക്രമീകരിക്കാനായി പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി ആറുകോടി രൂപ അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. രണ്ടുമാസത്തിനുള്ളിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പെറ്റ് സ്കാന്റെ പ്രവർത്തനവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റോബോട്ടിക് സർജറിയും ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരായ എൻ. ശക്തൻ, എം.ആർ. ബൈജു, കോൺഗ്രസ് നേതാവ് വി.എസ്. ശിവകുമാർ, കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.എസ്. ശബരീനാഥൻ, കെ.ജി.എൻ.യു. സംസ്ഥാന പ്രസിഡന്റ് കെ.എസ്. സന്തോഷ്, ജനറൽ സെക്രട്ടറി എസ്.എം. അനസ്, ഭാരവാഹികളായ ദിനേശ് ചന്ദന, എൽ. ആശ, ടി.എസ്. ബിന്ദു, ജോസ്മി ജോർജ് എന്നിവർ സംസാരിച്ചു.
Content Highlights: Chief Minister V.D. Satheesan announced the establishment of nursing colleges in district and taluk hospitals, with initial implementation on a shift basis and facilities for B.Sc. Nursing and related courses within a year. The Kerala Govt. Nurses Union's 38th state conference highlighted plans to increase nursing seats by 50%, revise internship training, establish a nursing university, and create new positions to adjust the nurse-patient ratio. Minister K. Muraleedharan announced a grant of six crore rupees for the K. Karunakaran Memorial Medical College and upcoming PET scan and robotic surgery facilities at Thrissur and Thiruvananthapuram Medical Colleges, respectively.
Published: 12 Nov 2026, 06:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented