
അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹമോചിതരാകുകയാണെന്ന തരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിന് ഇരുവരും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാത്തതാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അഭിഷേകിന്റെ കുടുംബവുമായി ഐശ്വര്യ അത്ര രസത്തിലല്ലെന്നും ഐശ്വര്യയും മകള്‍ ആരാധ്യയും മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തക എഴുതിയ ലേഖനത്തിന് അഭിഷേക് ലൈക്ക് നല്‍കിയതും ഈ ചര്‍ച്ചയെ സജീവമാക്കിനിര്‍ത്തി.
ഇപ്പോഴിതാ അഭിഷേകിന്റെ പഴയൊരു വീഡിയോയും മാധ്യമങ്ങളില്‍ വാര്‍ത്തയായിരിക്കുകയാണ്. ഐശ്വര്യ അണിയിച്ച വിവാഹമോതിരം ഉയര്‍ത്തിക്കാണിച്ച് താന്‍ ഇപ്പോഴും വിവാഹിതനാണെന്ന് അഭിഷേക് പറയുന്നതാണ് വീഡിയോയിലുള്ളത്. കഥകള്‍ മെനയാന്‍വേണ്ടി കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുകയാണെന്നും അഭിഷേക് വീഡിയോയില്‍ പറയുന്നു. ഇപ്പോഴത്തെ വിവാഹമോചന വാര്‍ത്തകള്‍ക്കിടെ അഭിഷേക് നല്‍കിയ പ്രതികരണം എന്ന നിലയിലാണ് ഈ വീഡിയോ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തയാക്കിയിരിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇത് എട്ട് വര്‍ഷം മുമ്പുള്ള വീഡിയോയാണ്. നിലവില്‍ വിവാഹമോചന വാര്‍ത്തകളോട് യാതൊരു തരത്തിലുള്ള പ്രതികരണവും അഭിഷേക് നടത്തിയിട്ടില്ല.
Also Read
'ഇതിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല. നിങ്ങള്‍ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിക്കുകയാണ്. യഥാര്‍ഥത്തില്‍ ഇത് സങ്കടകരമാണ്. നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്കറിയാം. നിങ്ങള്‍ക്ക് കുറച്ച് കഥകള്‍ ഉണ്ടാക്കണം. അത് മാത്രമാണ് ആവശ്യം. സാരമില്ല, ഞങ്ങള്‍ സെലിബ്രിറ്റികളാണല്ലോ. ഞങ്ങള്‍ ഇത് കേള്‍ക്കണം. നിങ്ങള്‍ ക്ഷമിക്കണം. ഇപ്പോഴും ഞാന്‍ വിവാഹിതനാണ്.'- വര്‍ഷങ്ങള്‍ പഴക്കമുള്ള ആ വീഡിയോയില്‍ അഭിഷേക് പറയുന്നത് ഇങ്ങനെയാണ്.
ഇതുപോലെ കഴിഞ്ഞ ദിവസം ജയ ബച്ചന്‍ ഐശ്വര്യയെ കുറിച്ച് പറയുന്ന പഴയൊരു അഭിമുഖവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സ്വന്തം മകളായാണ് ഐശ്വര്യയെ അമിതാഭ് ബച്ചന്‍ കാണുന്നതെന്നും തങ്ങളുടെ മകള്‍ ശ്വേത വീട്ടിലില്ലാത്തതിന്റെ വിടവ് നികത്തുന്നത് ഐശ്വര്യയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. കോഫി വിത്ത് കരണ്‍ ഷോയിലായിരുന്നു ജയ ബച്ചന്റെ പ്രതികരണം.
2007 ഏപ്രില്‍ 20-നാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. 2011 നവംബറില്‍ ഐശ്വര്യ ആരാധ്യയ്ക്ക് ജന്മം നല്‍കി. അതിനുശേഷം കുറച്ച് വര്‍ഷങ്ങള്‍ വെള്ളിത്തിരയില്‍ നിന്ന് താരം വിട്ടുനിന്നിരുന്നു. ഇപ്പോള്‍ ഇരുവരും വിവാഹജീവിതത്തില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
Content Highlights: abhishek bachchan old video viral again
Published: 11 Aug 2024, 05:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented