
തമിഴ് നടന്‍ രവി മോഹനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഭാര്യ ആരതി മോഹന്‍ രംഗത്ത്. മക്കളെ കാണാന്‍ സമ്മതിക്കുന്നില്ലെന്നും തനിക്കെതിരേയും തന്റെ അമ്മയ്‌ക്കെതിരേയും രവി മോഹന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കുമെതിരേയാണ് ആരതി രംഗത്തെത്തിയത്. രവി മോഹന്റെ ഓരോ ആരോപണങ്ങള്‍ക്കും അക്കമിട്ട മറുപടിയാണ് ആരതി നല്‍കിയത്.
തങ്ങളുടെ വിവാഹജീവിതത്തില്‍ മൂന്നാമതൊരാളുണ്ടായിരുന്നുവെന്നും തങ്ങള്‍ക്കിടയിലല്ല പ്രശ്‌നങ്ങളെന്നും പുറമെ നിന്നായിരുന്നു ഇടപടെലുകളെന്നും ആരതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറുന്നു. 'നിങ്ങളുടെ ജീവിതത്തിലെ വെളിച്ചം' എന്ന് നിങ്ങള്‍ വിശേഷിപ്പിച്ച സ്ത്രീ യഥാര്‍ത്ഥത്തില്‍ തങ്ങളുടെ ജീവിതത്തില്‍ ഇരുട്ട് വീഴ്ത്തിയെന്നും വിവാഹമോചനവുമായി മുന്നോട്ട് പോകുന്നതിനും മുമ്പെ അവരുടെ സ്വാധീനം രവിയുടെ ജീവിതത്തില്‍ ഉണ്ടായിരുന്നെന്നും ഇതിനുള്ള തെളിവുകള്‍ തന്റെ കൈയിലുണ്ടെന്നും ആരതി പറയുന്നു.
നേരത്തെ ഗായികയും തെറാപിസ്റ്റുമായ കെനിഷ ഫ്രാന്‍സിസിനെയാണ് രവി മോഹന്‍ 'തന്റെ ജീവിതത്തിലെ വെളിച്ചം' എന്ന് വിശേഷിപ്പിച്ചിരുന്നത്. കെനിഷയുടെ പേര് പറയാതെ അവരാണ് ജീവിതം തകര്‍ത്തതെന്നാണ് ആരതി ആരോപിക്കുന്നത്.
ഭര്‍ത്താവിന്റെ മോശം ശീലങ്ങളില്‍നിന്നും മറ്റും അദ്ദേഹത്തെ സംരക്ഷിക്കുന്നതിനെ 'നിയന്ത്രിക്കുന്ന ഭാര്യ' എന്ന് വിശേഷിപ്പിക്കുമെങ്കില്‍ അങ്ങനെയാകട്ടെ എന്നും ആരതി പറയുന്നു. പങ്കാളിയുടെ നന്മയും ആരോഗ്യവും ആഗ്രഹിക്കുന്ന ഏതൊരു ഭാര്യയും അങ്ങനെ ചെയ്യുമെന്നും അല്ലാത്തപക്ഷം ആ സ്ത്രീകള്‍ക്ക് സമൂഹം ഒരു മോശം പേര് കരുതി വെച്ചിട്ടുണ്ടാകുമെന്നും അവര്‍ കുറിച്ചു.
പ്രതിസന്ധികള്‍ നിറഞ്ഞ സമയത്തുപോലും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ സന്തോഷം നിറഞ്ഞ ജീവിതം നയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ അതിന് തെളിവുകളുണ്ട്. ചെരുപ്പ് പോലും ഇടാതെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി എന്ന രവി മോഹന്റെ പരാമര്‍ശത്തിനും ആരതി മറുപടി നല്‍കുന്നു. ബ്രാന്‍ഡഡ് സ്്‌നീക്കേഴ്‌സ്, വസ്ത്രം, വാലറ്റ് തുടങ്ങി എടുക്കാന്‍ ആഗ്രഹിച്ച എല്ലാ സാധനങ്ങളും ആരതി എടുത്തിരുന്നു. ആരും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ല. എല്ലാം നേരത്തെ തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് അദ്ദേഹം ചെയ്തതെന്നും ആരതി ആരോപിക്കുന്നു.
വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കില്‍ ഇത്രയും കാലം അദ്ദേഹം എന്തിന് സഹിച്ചുവെന്നും ആനിവേഴ്‌സറി ആഘോഷിക്കാനും ഫാമിലി ഫങ്ഷന് പോകാനും കൂടെ വന്നത് എന്തിനാണെന്നും ആരതി ചോദിക്കുന്നു. ഇറങ്ങിപ്പോകാന്‍ ഇത്രയും വര്‍ഷം കാത്തിരിക്കേണ്ട ആവശ്യമില്ലായിരുന്നു. പേടി കൊണ്ടല്ല അദ്ദേഹം പോയത്, ഇത്രയും കാലം സൂക്ഷിച്ചിരുന്ന ആ രഹസ്യം ഇനിയും സീക്രട്ട് ആയി വെക്കാന്‍ കഴിയാത്തതു കൊണ്ടാണെന്നും ആരതി കുറിച്ചു.
വിവാഹം കഴിഞ്ഞതു മുതല്‍ ഭാര്യയുടെ കുടുംബത്തോടൊപ്പം താമസിക്കുന്ന ഭര്‍ത്താവാണ് രവി മോഹന്‍ എന്ന ആരോപണത്തിനും അവര്‍ മറുപടി നല്‍കുന്നുണ്ട്. വിവാഹം കഴിഞ്ഞതിനുശേഷം രവിയുടെ മാതാപിതാക്കള്‍ക്കൊപ്പവും തങ്ങളുടെ രണ്ട് ഫ്‌ളാറ്റുകളിലും മാത്രമാണ് താമസിച്ചിരുന്നതെന്ന് ആരതി പറയുന്നു. തന്റെ രക്ഷിതാക്കളുടെ വീടോ വസ്തുവകകളോ ഒന്നും ഉപയോഗിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. തന്റെ 'പിടിയില്‍' നിന്ന് രക്ഷപ്പെട്ടെങ്കില്‍ അദ്ദേഹം മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിന് പകരം 'മറ്റൊരാളുടെ' വീട്ടിലേക്കാണ് പോയതെന്നും ആരതി പറയുന്നു.
മക്കളെ താന്‍ ഉപകരണമാക്കി എന്ന ആരോപണത്തിനും ആരതി മറുപടി നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആകെ നാല് തവണ മാത്രമേ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സ്വന്തം മക്കളെ കണ്ടിട്ടുള്ളു. മക്കളുടെ ഫോണില്‍ അദ്ദേഹത്തെ ബ്ലോക്ക് ചെയ്തിട്ടില്ലെന്നും മക്കളെ വേണമായിരുന്നെങ്കില്‍ ഒരു ബൗണ്‍സറേയും പേടിച്ച് രവി മോഹന്‍ മാറി നില്‍ക്കുമായിരുന്നില്ലെന്നും ആരതി പറയുന്നു. വീട്ടിലോ ഗ്രാന്റ് പേരന്റ്‌സിന്റെ വീട്ടിലോ ഓഫീസിലോ വെച്ച് കാണാമെന്ന് മക്കള്‍ അദ്ദേഹത്തോട് പറഞ്ഞതാണ്. അവരുടെ സമാധാനം തകര്‍ത്ത ആളോടൊപ്പം താമസിക്കുന്ന സ്ഥലത്തേക്ക് വരാന്‍ മക്കളെ നിര്‍ബന്ധിക്കുന്നത് എന്തിനാണെന്നും ആരതി ചോദിക്കുന്നു.
മക്കള്‍ക്ക് അപകടം സംഭവിച്ചത് ഇന്‍ഷുറന്‍സിന്റെ കാര്യത്തിന് തന്റെ ഒപ്പ് വേണ്ടി വന്നപ്പോഴാണ് എന്ന ആരോപണത്തിനും ആരതി മറുപടി നല്‍കുന്നുണ്ട്. ചെറിയൊരു അപകടമാണ് സംഭവിച്ചതെന്നും മക്കള്‍ക്ക് ഒന്നും പറ്റിയില്ലെന്നും അവര്‍ പറയുന്നു. ആ സമയത്ത് രവി മോഹന്‍ വിദേശത്തായിരുന്നുവെന്നും അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടിയില്ലെന്നും ആരതി പറയുന്നു.
അദ്ദേഹത്തിന്റെ ജോലിയും ജീവിതവും നിലനിര്‍ത്താന്‍ തന്റെ കരിയറും സ്വപ്‌നങ്ങളും ഉപേക്ഷിച്ചുവെന്നും യു.കെയില്‍ പോയി പിജി ചെയ്യണമെന്ന് തന്റെ ആഗ്രഹമായിരുന്നെന്നും ആരതി പറയുന്നു. ജീവിതകാലം മുഴുവന്‍ എല്ലാത്തിനും കൂടെയുണ്ടാകുമെന്ന് വാഗ്ദ്ധാനം ചെയ്ത വ്യക്തി അത് പാലിച്ചില്ല. സാമ്പത്തിക കാര്യങ്ങളിലെല്ലാം ഒന്നിച്ചാണ് തീരുമാനമെടുത്തത്. എല്ലാത്തിന്റേയും തെളിവുകള്‍ കൈയിലുണ്ട്. അതെല്ലാം കോടതിയില്‍ കാണിക്കുന്നു. ഈ പ്രതിസന്ധി സമയത്ത് തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ആരതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു നിര്‍മാതാവിന്റെ മകളുടെ വിവാഹത്തിന് രവി മോഹനും കെനിഷ ഫ്രാന്‍സിസും ഒരുമിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെ രവി മോഹനെതിരെ ഗുരുതര ആരോപണങ്ങളുമായി ആരതി രംഗത്തെത്തുകയായിരുന്നു. ഇതിന് മറുപടി നല്‍കി രവി മോഹനും ഇന്‍സ്റ്റഗ്രാമില്‍ ഒരു നീണ്ട കുറിപ്പ് പങ്കുവെച്ചു. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ ആരതി രവി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് താനും ആരതിയും തമ്മിലുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് രവി മോഹന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തെ കുറിച്ച് രവി പ്രഖ്യാപനം നടത്തിയതെന്നും ഈ തീരുമാനം തീര്‍ത്തും ഏകപക്ഷീയമാണെന്നും ആരതി വ്യക്തമാക്കിയിരുന്നു.
Content Highlights: aarti ravis reply to ravi mohans allegations
Published: 20 May 2025, 05:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented