ഗായിക സുചിത്രയ്ക്കെതിരെ നിയമനടപടിയുമായി തമിഴ് നടന് രവി മോഹന്റെ (ജയം രവി) മുന്‍ ഭാര്യ ആരതിയുടെ പിതാവ്. രവി മോഹനും മുന്‍ ഭാര്യ ആരതിയും തമ്മിലുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ആരതിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. പോലീസ് കമ്മിഷണര്‍ക്കാണ് ആരതിയുടെ പിതാവ് പരാതി നല്‍കിയത്.
രവി മോഹനും ആരതിയും വേര്‍പിരിയാന്‍ പോകുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ രവി മോഹനും ഗായിക കെനിഷ ഫ്രാന്‍സിസും ഒരുമിച്ച് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത് വലിയ അഭ്യൂഹങ്ങള്‍ക്ക് വഴി തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് സുചിത്ര ആരതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചത്. തമിഴ് നടന് ധനുഷുമായി ബന്ധിപ്പിച്ച് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചത്. സുചിത്രയുടെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Related News: 'വാക്പോര് ഇനി വേണ്ട'; രവി മോഹനും ആരതിയും പരസ്പരം അപകീർത്തികരമായ പ്രസ്താവനകൾ നടത്തരുതെന്ന് ഹൈക്കോടതി
സുചിത്രയുടെ പരാമര്‍ശങ്ങള്‍ ആരതിയുടെ അന്തസിനെ ഹനിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു. പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരം മാത്രമല്ല, ആരതിയുടേയും കുടുംബത്തിന്റേയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കൂടിയാണെന്നും ആരതിയുടെ പിതാവ് പരാതിയില്‍ ആരോപിച്ചു. സുചിത്രയുടെ പെരുമാറ്റം സ്വഭാഹത്യ നടത്തുന്നതിന് തുല്യമാണെന്ന് പറഞ്ഞ അദ്ദേഹം സുചിത്രയ്ക്കെതിരെ ഐടി ആക്ടിലെ 79, 294, 353, ഭാരതീയ ന്യായസംഹിതയിലെ 66 (എ), 67 എന്നീ വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
ജയം രവിയുമായുള്ള വിവാഹത്തിന് മുമ്പ് ആരതി മറ്റൊരാളായിരുന്നുവെന്നും വിവാഹത്തിന് ശേഷം അവര്‍ ആളാകെ മാറിയെന്നുമാണ് സുചിത്ര ഒരു യൂട്യൂബ് ചാനലിലെ അഭിമുഖത്തില്‍ പറഞ്ഞത്. ജയം രവി ഷൂട്ടിങ്ങിന് പോയശേഷം ആരതി പാര്‍ട്ടിക്ക് പോകുന്നത് പതിവായിരുന്നു. അവിടെ വെച്ച് ആരതി ധനുഷിനെ കണ്ടുമുട്ടുമായിരുന്നു. അങ്ങനെ ഇരുവരും അടുപ്പത്തിലായി. ഇതെല്ലാമറിഞ്ഞതിന് ശേഷമാണ് രവി മോഹന്‍ ആരതിയുമായുള്ള വിവാഹബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നും സുചിത്ര പറഞ്ഞിരുന്നു.
Also Read: 'രവി മോഹനും ആരതിയും വേര്‍പിരിയാന്‍ കാരണം ധനുഷ്'; ഗുരുതര ആരോപണവുമായി ഗായിക സുചിത്ര
ഇപ്പോള്‍ ആരതി കുട്ടികളെ ഉപയോഗിച്ച് രവി മോഹനെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും സുചിത്ര പറയുന്നു. ആരതിയെ മാത്രമാണ് താന്‍ ഉപേക്ഷിക്കുന്നതെന്നും കുട്ടികളെ അല്ലെന്നും രവി മോഹന്‍ പറഞ്ഞിട്ടുണ്ട്. മക്കളെ കാണാന്‍ ആരതി രവി മോഹനെ അനുവദിക്കുന്നില്ല. അതുകൊണ്ട് സ്കൂളിലെത്തി കുട്ടികളെ കാണാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇതറിഞ്ഞ ആരതി അംഗരക്ഷകര്‍ക്കൊപ്പമാണ് കുട്ടികളെ സ്കൂളില്‍ വിടുന്നതെന്നും സുചിത്ര ആരോപിച്ചു.
പ്രസ്താവനയിറക്കി സഹതാപം പിടിച്ചുപറ്റാന്‍ മാത്രമല്ല ആരതി ശ്രമിക്കുന്നത്. രവി മോഹനേയും കെനിഷ ഫ്രാന്‍സിസിനേയും കുറിച്ച് അപവാദം പ്രചരിപ്പിക്കാനായി ചില യൂട്യൂബ് ചാനലുകള്‍ക്ക് പണം നല്‍കുകയും ചെയ്തു. കെനിഷ വളരെ നിഷ്കളങ്കയായ ഒരാളാണ്. രവി മോഹന്റെ അവസ്ഥ തന്റെ സ്വന്തം അവസ്ഥയായി കണ്ട് അവള് ആശങ്കപ്പെട്ടു. രവി മോഹനും കെനിഷ ഫ്രാന്‍സിസും ഇപ്പോള്‍ പ്രണയത്തിലാണെന്നും സുചിത്ര പറഞ്ഞു.
Don't Miss: കെനിഷ പ്രകാശം പരത്തുന്നവൾ, മുൻഭാര്യ ശാരീരികമായി ഉൾപ്പെടെ ദ്രോഹിച്ചു, മക്കളെ ഉപകരണമാക്കി-രവി മോഹന്‍
രവി മോഹനും ആരതി രവിയും ഇനി പരസ്പരം അപകീര്‍ത്തികരമായ പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് നേരത്തേ മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തനിക്കെതിരെയുള്ള അപകീര്‍ത്തികരമായ പ്രസ്താവനകളില്‍ നിന്ന് സംരക്ഷണം തേടി രവി മോഹന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി റൂളിങ് നടത്തിയത്. ഇരുവരുടേയും വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെയാണ് കോടതി പരസ്യ പ്രസ്താവനകള്‍ വിലക്കുന്നത്. രണ്ട് കക്ഷികളും മാന്യത പാലിക്കണമെന്നും കോടതി എടുത്തുപറഞ്ഞു.
ആരതി രവിയും അമ്മ സുജാത വിജയകുമാറും തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ ഇന്ജക്ഷന് ആവശ്യപ്പെട്ടുകൊണ്ടാണ് രവി മോഹന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഗായിക കെനിഷ ഫ്രാന്‍സിസിനൊപ്പം രവി മോഹന്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് രവി-ആരതി ശീതയുദ്ധം തുടങ്ങിയത്. ഇരുവരും ഒന്നിച്ച് വിവാഹത്തിനെത്തിയതിന് പിന്നാലെയാണ് ഇവര്‍ പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിച്ചതും വിവാഹമോചനവാര്‍ത്തകള്‍ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞുനില്ക്കാന് തുടങ്ങിയതും.
Related News: 'എനിക്ക് നിന്നെ അറിയാം, സത്യം ഒരുനാള്‍ പുറത്തുവരും'; രവി മോഹൻ-കെനിഷ വിഷയത്തിൽ പ്രതികരിച്ച് സുഹൃത്ത്
Content Highlights: Aarti Ravi’s father files complaint against singer Suchitra over defamatory remarks
Published: 29 May 2025, 08:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented