ഏറെക്കാലത്തെ സൗഹൃദത്തിനുശേഷം ജീവിതത്തിൽ ഒരുമിച്ച് ആമിർ ഖാനും ഗൗരി സ്പ്രാട്ടും. മുംബൈ ബാന്ദ്രയിലുള്ള ആമിർ ഖാന്റെ വസതിയിലായിരുന്നു വിവാഹ രജിസ്‌ട്രേഷൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ 150-ഓളം പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

To advertise here,

61-കാരനായ ആമിറും 47-കാരിയായ ഗൗരിയും ഉച്ചയ്ക്ക് 12.45-ന് വിവാഹരേഖകളിൽ ഒപ്പുവെച്ചു. ഇതിന് സാക്ഷിയായി ആമിറിന്റെ ആദ്യ വിവാഹങ്ങളിലെ മക്കളായ ഇറയും ജുനൈദും ആസാദും ഗൗരിയുടെ ആദ്യ വിവാഹത്തിലെ മകനും കൂടെയുണ്ടായിരുന്നു. 25 വർഷമായി സുഹൃത്തുക്കളായ ഇരുവരും രണ്ട് വർഷം മുമ്പാണ് ഡേറ്റിങ് തുടങ്ങിയത്.

ബെംഗളൂരു സ്വദേശിയായ ഗൗരി ഫാഷൻ, ബ്യൂട്ടി, വെൽനെസ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ മുംബൈയിലാണ് താമസിക്കുന്നത്. തന്റെ 60-ാം ജന്മദിനത്തിലാണ് ആമിർ ഗൗരിയുമായുള്ള പ്രണയം വെളിപ്പെടുത്തിയത്.

1986-ൽ റീന ദത്തയെ വിവാഹം ചെയ്ത ആമിറിന് ആ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. ഇറയും ജുനൈദും. 16 വർഷത്തെ ദാമ്പത്യത്തിനുശേഷം 2002-ൽ ഇരുവരും വേർപിരിഞ്ഞു. 2005-ൽ ആമിർ സംവിധായിക കിരൺ റാവുവിനെ വിവാഹം ചെയ്തു. 2001-ൽ ലഗാൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. 2021-ൽ വേർപിരിഞ്ഞ ഇരുവർക്കും ആസാദ് എന്ന മകനുണ്ട്.