ഇരുചക്രവാഹനത്തിൽ ഒട്ടകത്തെ അപകടകരമായ രീതിയിൽ കയറ്റികൊണ്ടുപോകുന്ന വീഡിയോക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനം. വാഹനം ഓടിക്കുന്നയാളുടെയും പിന്നിലിരിക്കുന്നയാളുടേയും നടുവിൽ ഇരുത്തി ഒട്ടകത്തെ തിരക്കേറിയ റോഡിലൂടെ കൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്.
ഒട്ടകത്തിന്റെ കാലുകൾ ക്രൂരമായ രീതിയിൽ കെട്ടിയിട്ടിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പിന്നിലുള്ള വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ സംഭവം നടന്നത് എവിടെയാണെന്നത് വ്യക്തമല്ല.
എക്സിൽ പങ്കുവെച്ച വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷമായ വിമർശനവും ഉയർന്നു. ഇത് മൃഗങ്ങളോടുള്ള ക്രൂരതയും പീഡനവും ആണെന്ന് ഉൾപ്പെടെയുള്ള കമന്റുകളാണ് വന്നത്. ആളുകൾക്ക് എങ്ങനെ ഇത്തരത്തിൽ ഹൃദയശ്യൂന്യരാകാൻ കഴിയുന്നു എന്നായിരുന്നു ഒരാളുടെ ചോദ്യം. ശക്തമായ നടപടി വേണമെന്നായിരുന്നു മറ്റൊരു പ്രതികരണം.
Content Highlights: 2 men carry camel on motorcycle
Published: 07 Dec 2024, 01:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented