ദൃഷ്ടിദോഷം മാറ്റാൻ ഉപ്പും മുളകും കുരുമുളകും ഉഴിഞ്ഞിടുന്ന പഴയകാല ശീലങ്ങൾ ഇന്ന് ആധുനിക വെൽനസ് വിപണിയിൽ പുതിയ രൂപത്തിൽ എത്തുകയാണ്. വിവാഹതടസ്സം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, മാനസിക പ്രയാസങ്ങൾ എന്നിവയ്ക്ക് പരിഹാരമായി 'ഓറ ക്ലെൻസിംഗ് ബാത്ത് സാൾട്ട്' ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. പരമ്പരാഗത വിശ്വാസങ്ങളും ആധുനിക സെൽഫ്-കെയർ രീതികളും കൂടിച്ചേരുന്നതാണ് ഈ പുതിയ രീതി.

To advertise here,

Read Also: നിരന്തരം ഫോൺ സ്‌ക്രോൾ ചെയ്യും, അമിത ജോലിയോ ഉറക്കമോ ശീലമാണോ? എന്താണ് അവോയ്ഡന്റ് കോപ്പിങ്? 

ഉപ്പിന് ശുദ്ധീകരണ ശക്തിയുണ്ടെന്ന വിശ്വാസം വളരെക്കാലം മുൻപുതന്നെ നിലനിൽക്കുന്നുണ്ടെന്ന് 'ഓറ സാൾട്ട്‌സ്' സ്ഥാപക ഡിംപിൾ വി. മെഹ്‌റ പറയുന്നു. പാർവതീദേവി മത്സ്യത്തൊഴിലാളിയുടെ മകളായി പുനർജന്മം എടുത്തതായി ഒരു ഐതിഹ്യമുണ്ട്. മത്സ്യത്തൊഴിലാളി സമൂഹവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമാണിത്. ഇവർക്ക് ശിവന്റെ അനുഗ്രഹമുണ്ടെന്നും അതിനാൽ നിഷേധാത്മകമായ സ്വാധീനങ്ങളിൽനിന്ന് സംരക്ഷിക്കപ്പെടുമെന്നുമാണ് വിശ്വാസം. മത്സ്യബന്ധന സമൂഹത്തിന് സമുദ്രജലവുമായി നിരന്തര സമ്പർക്കമുള്ളതിനാൽ, ഉപ്പ് എക്കാലത്തും ശുദ്ധീകരണ ഉപാധിയായും ഊർജങ്ങളിൽ നിന്നുള്ള സംരക്ഷണവുമായും ബന്ധപ്പെട്ടാണ് കണക്കാക്കുന്നത്. പരമ്പരാഗതമായി, വാസ്തു സംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായാണ് ഉപ്പും ഉപയോഗിച്ചിരിക്കുന്നത്. വീടുകൾ തുടയ്ക്കുമ്പോഴും പ്രത്യേക ഭാഗങ്ങളിൽ ഉപ്പ് വെക്കുമ്പോഴും 'വാസ്തു സാൾട്ട്' ഉപയോഗിക്കുന്ന രീതിയും പ്രചാരത്തിലുണ്ട്.

Read Also:ബോറടിക്കുന്നുണ്ടോ, നല്ലതാണ് ; ഫോൺ എടുക്കും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ 

ജീവജാലങ്ങളിലും നിർജ്ജീവ വസ്തുക്കളിലും കാണപ്പെടുന്ന ബയോ-ഇലക്ട്രോമാഗ്‌നറ്റിക് ഊർജ്ജമാണ് ഓറ എന്നും, ഉപ്പുവെള്ളത്തിൽ കുളിക്കുമ്പോൾ ഉപ്പ് നെഗറ്റീവ് എനർജിയെ ആഗിരണം ചെയ്ത് ശുദ്ധീകരിക്കുമെന്നുമാണ് നാച്ചുറോപ്പതി വിദഗ്ധനും റെയ്കി ഹീലിംഗ് ഫൗണ്ടേഷൻ സ്ഥാപകനുമായ ഡോ. എൻ.കെ. ശർമ അഭിപ്രായപ്പെടുന്നത്. ഉപ്പുവെള്ള കുളി താൽക്കാലിക ആശ്വാസം നൽകുമെങ്കിലും അതൊരു ശാശ്വത പരിഹാരമല്ലെന്ന് ഡോ. എൻ.കെ. ശർമ ഓർമ്മിപ്പിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമക്കുറവ്, സോഷ്യൽ മീഡിയയിലെ അമിത സമയം എന്നിവ നിലനിൽക്കുമ്പോൾ ഊർജ്ജനിലയിൽ മാറ്റങ്ങളുണ്ടാകാം. ആത്മീയ പരിഹാരങ്ങൾ ജീവിതയാത്രയ്ക്ക് പിന്തുണയാകണം, മറിച്ച് പൂർണ്ണ ഉത്തരവാദിത്തം അവയിൽ ഏൽപ്പിക്കാതെ സ്വയം പ്രയത്‌നിക്കുകയും മാനസിക കരുത്ത് നേടുകയുമാണ് വേണ്ടതെന്ന് ഡിംപിൾ വി. മെഹ്‌റയും കൂട്ടിച്ചേർക്കുന്നു.

തരികളുള്ള വലിയ ഉപ്പാണ് കൂടുതൽ വ്യാപകമായി ഉപയോഗിക്കുന്നത്. ഹിമാലയൻ പിങ്ക് ഉപ്പ് ശുദ്ധീകരണവുമായും ഭൂമിശാസ്ത്രപരമായ ബന്ധവുമായും ബന്ധപ്പെട്ടിരിക്കുന്നു, അതേസമയം എപ്‌സം ഉപ്പ് വിശ്രമം നൽകുന്ന കുളി ഗുണങ്ങൾക്ക് പേരുകേട്ടതാണ്. കടൽ ഉപ്പ് പോലുള്ള സാധാരണ ഉപ്പ് ഉപയോഗിക്കുന്നത് ശുദ്ധീകരണ ലക്ഷ്യം നിറവേറ്റാൻ പര്യാപ്തമാണെങ്കിലും, വിവിധ ചേരുവകൾ ചേർത്ത് ജീവിതത്തിലെ വിവിധ പ്രശ്‌നങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള ബാത്ത് സോൾട്ടുകളുടെ വിവിധ മിശ്രിതങ്ങളുമായി പലരും രംഗത്തെത്തിയിട്ടുണ്ട്.

വിവിധ ചേരുവകളും ഉദ്ദേശ്യങ്ങളും

  • ഹിമാലയൻ പിങ്ക് സാൾട്ടും കടലുപ്പും: ഊർജ്ജ ശുദ്ധീകരണത്തിന്
  • റോസാപ്പൂവിതളുകൾ: സ്‌നേഹവും ആകർഷണവും വർദ്ധിപ്പിക്കാൻ
  • ലാവെൻഡർ: മനസ്സമാധാനത്തിന്
  • റോസ്‌മേരി: ദൃഷ്ടിദോഷ സംരക്ഷണത്തിന്
  • തുളസിയും ഓറഞ്ചും: ഐശ്വര്യത്തിനും സമൃദ്ധിക്കും

നെഗറ്റീവ് ഊർജത്തിൽനിന്ന് രക്ഷയ്ക്കുള്ള ഒരു ആത്മീയ ആചാരമായി കണക്കാക്കുന്നുണ്ടെങ്കിലും ഉപ്പ് ഉപയോഗിച്ചുള്ള കുളി പലർക്കും ഗുണം ചെയ്യാറുണ്ട്. ചൂടുവെള്ളത്തിലുള്ള കുളിയും മിനറൽ സോൾട്ടുകളുടെ ചില ഗുണങ്ങളെയും ശാസ്ത്രം പിന്തുണയ്ക്കുന്നുമുണ്ട്. എന്നാൽ ഊർജ ശുദ്ധീകരണ അവകാശവാദങ്ങൾ വിശ്വാസങ്ങൾ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്.