വാൾ സ്ട്രീറ്റിലെ ഏഴ് വർഷത്തെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സ്വന്തം അലമാരയിലെ വസ്ത്രങ്ങൾ ഓൺലൈനിൽ വാടകയ്ക്ക് നൽകി യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങൾ. പ്രതിമാസം 4.61 ലക്ഷം രൂപ (5,000 ഡോളർ)യാണ് 35-കാരിയായ വെൻ സോങ് സമ്പാദിക്കുന്നത്. ധനകാര്യ മേഖലയിലെ ജോലി കടുത്ത മാനസിക സമ്മർദവും മടുപ്പും നൽകിയതോടെയാണ് ജീവിതത്തിൽ മാറ്റം വേണമെന്ന് സോങ് തീരുമാനിച്ചത്.

To advertise here,

Read Also: പ്രണയമുണ്ട്, പക്ഷേ സെക്സില്ല! യുവാക്കളുടെ ലൈംഗികജീവിതത്തിൽ സംഭവിക്കുന്നതെന്ത്?

കഴിഞ്ഞ വർഷം മെയ് മാസത്തിൽ, വസ്ത്രങ്ങൾ വാടകയ്ക്ക് നൽകി പണമുണ്ടാക്കുന്ന ആളുകളെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ചതാണ് വെൻ സോങ്ങിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. തന്റെ കൈവശം മികച്ച വസ്ത്രങ്ങളുടെ വലിയൊരു ശേഖരമുള്ളതിനാൽ ഇതൊന്ന് പരീക്ഷിച്ചു നോക്കാൻ സോങ് തീരുമാനിച്ചു. തുടക്കത്തിൽ സ്വന്തമായി ഉപയോഗിച്ചിരുന്ന ഏതാനും വസ്ത്രങ്ങളാണ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ വാടകയ്ക്ക് നൽകാനായി ലിസ്റ്റ് ചെയ്തത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ മികച്ച പ്രതികരണം ലഭിച്ചതോടെ, 2026 ഏപ്രിൽ ആയപ്പോഴേക്കും പ്രതിമാസം 5,000 ഡോളർ സ്ഥിരവരുമാനം നേടാൻ സോങ്ങിന് സാധിച്ചു.

വരുമാനം വർധിച്ചതോടെ ലഭിക്കുന്ന പണം ഉപയോഗിച്ച് കൂടുതൽ വസ്ത്രങ്ങൾ വാങ്ങി ശേഖരം വിപുലീകരിക്കാൻ സോങ് തുടങ്ങി. നിലവിൽ ഏകദേശം 460 വസ്ത്രങ്ങളാണ് ഇവരുടെ പട്ടികയിലുള്ളത്. കൂടുതൽ ആവശ്യക്കാരുള്ള ഡിസൈനർ വസ്ത്രങ്ങളുടെ ഒന്നിലധികം പകർപ്പുകൾ വാങ്ങി സൂക്ഷിക്കാനും ഇവർ ശ്രദ്ധിക്കുന്നു. ബോസ്റ്റണിന് പുറത്തുള്ള ഉപഭോക്താക്കൾക്ക് ഷിപ്പിങ് ചാർജ് നൽകേണ്ടി വരുന്നതിനാൽ, മറ്റ് നഗരങ്ങളിലെ നിരക്കുകളേക്കാൾ 20 മുതൽ 30 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് സോങ് വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്നത്.

Read Also: ആരാണ് ജെന്നിഫർ ബാരെറ്റോ? മിസ് യൂണിവേഴ്‌സ് കിരീടം ചൂടുന്ന ആദ്യ അമ്മ, ചരിത്രം കുറിച്ച് 27-കാരി

ചെറുപ്പത്തിൽ ഒരു ഫാഷൻ ഡിസൈനറാകാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും വൈകിയാണെങ്കിലും സമാനമായ ഒരു പ്രൊഫഷനിൽ മനസമാധാനത്തോടെ ജോലി ചെയ്യുകയാണെന്നും അവർ പറയുന്നു. വാടകയ്ക്ക് കൊടുക്കുന്നതിന് മുൻപ് പോഷ്മാർക്ക് ഡെപോപ്, ഇബേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ പഴയ വസ്ത്രങ്ങൾ ഇവർ വില്പന നടത്തിയിരുന്നു. എന്നാൽ വിൽക്കുന്നതിനേക്കാൾ മികച്ച മാർഗം വാടകയ്ക്ക് കൊടുക്കുന്നതാണെന്ന് വൈകാതെ ഇവർ മനസ്സിലാക്കി.

ഫാഷൻ ലോകത്തെ പുതിയ ട്രെൻഡുകളും വൈറലാകുന്ന വസ്ത്രങ്ങളും കണ്ടെത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ദിവസവും രണ്ടോ മൂന്നോ മണിക്കൂർ സോങ് ഗവേഷണം നടത്തുന്നുണ്ട്. വാൾ സ്ട്രീറ്റിൽ 20 സ്‌ക്രീനുകൾക്ക് മുന്നിലിരുന്ന് ഓപ്ഷൻസ് ട്രേഡിംഗ് നടത്തിയിരുന്ന കാലത്തെ അനുഭവമാണ് ഇതിന് കരുത്താകുന്നതെന്ന് സോങ് പറയുന്നു.

നിലവിൽ ഒരു പ്രൈവറ്റ് ഷെഫ് കൂടിയായി പ്രവർത്തിക്കുന്ന വെൻ സോങ്, വാരാന്ത്യങ്ങളിൽ പാചകത്തിനും പ്രവൃത്തിദിവസങ്ങളിൽ തന്റെ വസ്ത്രം വാടകയ്ക്ക് നൽകുന്ന ബിസിനസിനുമായാണ് സമയം നീക്കിവെക്കുന്നത്.