ഗർഭാവസ്ഥയിലെ വ്യായാമങ്ങളും ഫിറ്റ്‌നസ് പരിപാലനവും എപ്പോഴും വലിയ ചർച്ചകൾക്ക് വഴിവെക്കാറുള്ള വിഷയമാണ്. പ്രമുഖ നടി സാമന്ത റൂത്ത് പ്രഭു ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിലും കൃത്യമായ വ്യായാമമുറകൾ പിന്തുടരുന്നതിനെക്കുറിച്ച് പങ്കുവെച്ച പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ആരോഗ്യമണ്ഡലത്തിൽ സജീവ ചർച്ചയാകുന്നത്. ഗർഭാവസ്ഥയുടെ മൂന്നാം ത്രിമാസത്തിൽ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നത് സുരക്ഷിതമാണോ, ഇത് അമ്മയ്ക്കും കുഞ്ഞിനും എങ്ങനെയൊക്കെ പ്രയോജനം ചെയ്യും എന്നിവ അറിയാം
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, സങ്കീർണ്ണതകൾ ഒന്നുമില്ലാത്ത സ്വാഭാവിക ഗർഭധാരണമാണെങ്കിൽ അവസാന ഘട്ടത്തിലും കൃത്യമായ മേൽനോട്ടത്തിൽ വ്യായാമം ചെയ്യുന്നത് പൂർണ്ണമായും സുരക്ഷിതവും അത്യാവശ്യവുമാണ്.കാൽപാദങ്ങളിലെയും ഇടുപ്പിലെയുംപേശികൾക്ക് ബലം നൽകുന്ന വ്യായാമങ്ങൾ സുഖപ്രസവത്തിനുള്ള സാധ്യത കൂട്ടുകയും പ്രസവസമയത്തെ വേദന ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യും.അവസാന മാസങ്ങളിൽ ഗർഭിണികൾ നേരിടുന്ന പ്രധാന വെല്ലുവിളിയായ പുറംവേദന, കാൽമുട്ടുകളിലെ നീർക്കെട്ട് , ഉറക്കമില്ലായ്മ എന്നിവ മാറ്റാൻ ലളിതമായ വ്യായാമങ്ങൾ സഹായിക്കും.ഗർഭകാലത്തുണ്ടാകുന്ന പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ നിയന്ത്രണവിധേയമാക്കാൻ ഫിറ്റ്‌നസ് ശീലങ്ങൾ സഹായിക്കുന്നു.
നടത്തം, ഗർഭിണികൾക്കായുള്ള പ്രത്യേക യോഗ, പെൽവിക് ഫ്‌ലോർ വ്യായാമങ്ങൾ, മേൽനോട്ടത്തിലുള്ള ചെറിയ രീതിയിലുള്ള സ്‌ട്രെച്ചിംഗുകൾ എന്നിവ ഗുണം ചെയ്യും. എന്നാൽ, നിലത്തു മലർന്നു കിടന്നുകൊണ്ടുള്ള കഠിനമായ വ്യായാമങ്ങൾ (രക്തയോട്ടം കുറയാൻ ഇടയാക്കും), ചാട്ടമോ വയറിന് ആഘാതമുണ്ടാക്കുന്ന രീതിയിലുള്ള കായിക വിനോദങ്ങളോ, ശരീര താപനില അമിതമായി ഉയർത്തുന്ന കഠിനമായ വർക്കൗട്ടുകളോ ഒഴിവാക്കുന്നതാണ് നല്ലത്.
വ്യായാമത്തിനിടയിൽ അമിതമായ ശ്വാസംമുട്ടൽ, തലകറക്കം, വയറുവേദന, രക്തസ്രാവം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഉടനടി വ്യായാമം നിർത്തുകയും ഡോക്ടറുടെ സേവനം തേടുകയും വേണം.
ഏതൊരു വ്യക്തിയുടെയും ശരീരപ്രകൃതിയും ഗർഭാവസ്ഥയും വ്യത്യസ്തമായതിനാൽ, സോഷ്യൽ മീഡിയയിലെ ട്രെൻഡുകൾ കണ്ട് സ്വയം വ്യായാമങ്ങൾ ചെയ്തുതുടങ്ങാതെ, തങ്ങളുടെ ഗൈനക്കോളജിസ്റ്റിന്റെയും സർട്ടിഫൈഡ് ഫിറ്റ്‌നസ് ട്രെയിനറുടെയും നിർദ്ദേശം തേടിയ ശേഷമായിരിക്കണം വ്യായാമമുറകൾ തിരഞ്ഞെടുക്കേണ്ടതെന്ന് ഡോക്ടർമാർ ഓർമിപ്പിക്കുന്നു.
Content Highlights: Samantha Ruth Prabhu discusses safe exercise routines during late pregnancy, highlighting benefits for both mother and child in her latest social media post.
Published: 30 Sept 2026, 01:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented