രാവിലെ വയര്‍ ശൂന്യമായിരിക്കുന്ന സമയത്ത് ശാന്തമായ അന്തരീക്ഷത്തില്‍ ഈ ലളിതമായ വിന്യാസ ഫ്‌ളോ ചെയ്തുതുടങ്ങുന്നത് ദിവസത്തിലുടനീളം മികച്ച ഊര്‍ജ്ജവും ഉന്മേഷവും നല്കുമെന്നതില് സംശയമില്ല.

ശരീരസൗന്ദര്യവും മാനസികാരോഗ്യവും ഒരുപോലെ സംരക്ഷിക്കുന്നതിൽ യോഗയ്ക്കുള്ള പങ്ക് ചെറുതല്ല. ബോളിവുഡിലെ ഫിറ്റ്‌നസ് ഐക്കണായ മലൈക അറോറ തന്റെ ആരോഗ്യകരമായ ജീവിതശൈലിയിലൂടെ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ്. ഇപ്പോഴിതാ, യോഗ ജീവിതത്തിന്റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്കായി ഏറ്റവും ലളിതവും വീട്ടിൽത്തന്നെ ചെയ്യാൻ സാധിക്കുന്നതുമായ വിന്യാസ യോഗ പരിചയപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് മലൈക, തുടക്കക്കാർക്ക് വളരെ എളുപ്പത്തിൽ ചെയ്തുതുടങ്ങാൻ കഴിയുന്ന ചില അടിസ്ഥാന യോഗാസനങ്ങൾ പരിചയപ്പെടുത്തിയത്. വളരെ കുറഞ്ഞ സമയം കൊണ്ട് ശരീരത്തിന് ഉന്മേഷവും വഴക്കവും നൽകാൻ ഇത് സഹായിക്കുമെന്നാണ് മലൈക പറയുന്നത്.
എന്താണ് വിന്യാസ യോഗ?
ശ്വാസോച്ഛ്വാസവും ശരീരചലനങ്ങളും തമ്മിൽ കൃത്യമായി കോർത്തിണക്കി ചെയ്യുന്ന യോഗാരീതിയാണ് വിന്യാസ. ഒരു ആസനത്തിൽ നിന്ന് അടുത്ത ആസനത്തിലേക്ക് തടസ്സങ്ങളില്ലാതെ, ശ്വാസഗതിക്കനുസരിച്ച് ഒഴുകുന്നതുപോലെ മാറുന്നതിനാൽ ഇതിനെ ഫ്‌ളോ എന്ന് വിളിക്കുന്നു. ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കാനും, പേശികൾക്ക് ബലം നൽകാനും, മനസ്സിന്റെ ഏകാഗ്രത കൂട്ടാനും ഈ രീതി ഫലപ്രദമാണ്. സങ്കീർണ്ണമായ ആസനങ്ങൾ ചെയ്ത് തുടക്കക്കാർ പരിക്കുകൾ വരുത്തിവെക്കുന്നതിന് പകരം, ശ്വസനക്രിയക്ക് പ്രാധാന്യം നൽകുന്ന ലളിതമായ ശൈലികൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് മലൈക പറയുന്നു.
ദിവസേനയുള്ള പരിശീലനം പേശികളുടെ വഴക്കം കൂട്ടുകയും ശരീരത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും. ശ്വസനക്രിയയും ചലനങ്ങളും സമന്വയിക്കുമ്പോൾ മനസ് ശാന്തമാകുകയും അനാവശ്യ ചിന്തകളും ഉത്കണ്ഠയും മാറുകയും ചെയ്യുന്നു. തുടർച്ചയായ വിന്യാസ ഫ്‌ലോ പരിശീലനം ശരീരത്തിലെ അമിത കലോറി കത്തിച്ചുകളയാൻ സഹായിക്കും. യോഗ അഭ്യസിച്ചു തുടങ്ങുമ്പോൾ സ്വന്തം ശരീരത്തിന്റെ പരിധികൾ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണെന്ന് മലൈക വ്യക്തമാക്കുന്നു. മറ്റ് പ്രൊഫഷണലുകളെ കണ്ട് ആദ്യദിവസങ്ങളിൽ തന്നെ അമിതമായി ശരീരം വളയ്ക്കാനോ സമ്മർദം നൽകാനോ ശ്രമിക്കരുത്. കൃത്യമായ ശ്വസനക്രമവും സ്ഥിരതയുമാണ് യോഗയുടെ അടിത്തറ.
രാവിലെ വയർ ശൂന്യമായിരിക്കുന്ന സമയത്ത് ശാന്തമായ അന്തരീക്ഷത്തിൽ ഈ ലളിതമായ വിന്യാസ ഫ്‌ളോ ചെയ്തുതുടങ്ങുന്നത് ദിവസത്തിലുടനീളം മികച്ച ഊർജ്ജവും ഉന്മേഷവും നൽകുമെന്നതിൽ സംശയമില്ല.
Content Highlights: Malika Arora shares easy vinyasa yoga poses for beginners, promoting physical and mental well-being through her Instagram video.
Published: 30 Sept 2026, 11:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented