
തമിഴ്‌നാട്ടിലെ നീലഗിരിയില്‍ നിന്നാണ് മലയാളിയായ കാളിദാസ് ജയറാം തന്റെ വധുവായ തരിണി കലിംഗരായരെ കണ്ടത്തിയത്. മലയാളിയാണെങ്കിലും ചെന്നൈയില്‍ വളര്‍ന്ന കാളിദാസിന് ഏറെ അടുപ്പവും തമിഴ്‌നാടുമായാണ്. അതുതന്നെയാണ് തരിണിയുമായുള്ള കൂടിക്കാഴ്ച്ചയിലേക്ക് എത്തിച്ചതും. പേരിലുള്ളതുപോലെ തന്നെ ചെന്നൈയിലെ പ്രശ്‌സതരായ കലിംഗരായര്‍ കുടുംബത്തിലെ അംഗമാണ് തരിണി.
ചെന്നൈയിലെ ഭവന്‍സ് രാജാജി വിദ്യാശ്രമം എന്ന സ്‌കൂളിലായിരുന്നു തരിണിയുടെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് എംഒപി വൈഷ്ണവ് കോളേജ് ഫോര്‍ വിമനില്‍നിന്ന് വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദവും കരസ്ഥമാക്കി. പഠിക്കുന്ന സമയത്തുതന്നെ മോഡലിങ്ങാണ് തന്റെ വഴിയെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. 16-ാം വയസില്‍ മോഡലായി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി. കോളേജ് പഠനത്തിനിടയില്‍ മറ്റൊരു ഇഷ്ട മേഖലയായ ചലച്ചിത്ര നിര്‍മാണവും പഠിച്ചു.
2021-ല്‍ മിസ് ദിവ മത്സരത്തില്‍ മൂന്നാം റണ്ണര്‍ അപ് ആയതോടെയാണ് തരിണി ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ് തുടങ്ങിയ കിരീടങ്ങളും അവര്‍ നേടി. 2022-ല്‍ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിലും തരിണി പങ്കെടുത്തിരുന്നു.
തികച്ചും വെല്ലുവിളി നിറഞ്ഞ കുട്ടിക്കാലമായിരുന്നു തരിണിയുടേതെന്നും ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് അമ്മ തരിണിയേയും സഹോദരിയേയും വളര്‍ത്തിയതെന്നും പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒഴിവുസമയങ്ങളില്‍ നീലഗിരിയിലുള്ള മുത്തച്ഛന്റെ വീട്ടില്‍ അമ്മയ്ക്കും സഹോദരിക്കുമൊപ്പം സമയം ചെലവഴിക്കാനാണ് ഇഷ്ടമെന്ന് തരിണി നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റായിരുന്ന തരിണിയുടെ മുത്തച്ഛന്‍ രാജ്യസഭാംഗം കൂടിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മോഡലിങ്ങിന് പുറമെ പരസ്യ ചിത്രങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയിലൂടെ തരിണി സമ്പാദിക്കുന്നു. ചെന്നൈയില്‍ ആഡംബര വീടും ഔഡി കാറും തരിണിക്ക് സ്വന്തമായുണ്ടെന്നും പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2022-ല്‍ വീട്ടിലെ ഓണാഘോഷത്തിനിടെ എടുത്ത ചിത്രം കാളിദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം തരിണിയുമുണ്ടായിരുന്നു. ഇതോടെ ആ പെണ്‍കുട്ടി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. പിന്നീട് അതേവര്‍ഷം ഒക്ടോബറില്‍ തരിണിക്കൊപ്പം ദുബായില്‍ അവധിക്കാലം ചെലവഴിക്കുന്ന ചിത്രങ്ങള്‍ കാളിദാസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇതോടെ ഇരുവരും തമ്മിലുള്ള പ്രണയം സ്ഥിരീകരിക്കുകയായിരുന്നു.
Content Highlights: kalidas jayarams wife tarini kalingarayars net worth and family
Published: 08 Dec 2024, 12:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented