ണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് നടിയും മോഡലുമായ സോനം കപൂറും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് അഹൂജയും. 2018-ല്‍ വിവാഹിതരായ ഇരുവര്‍ക്കും 2022-ല്‍ മകന്‍ ജനിച്ചിരുന്നു. 40-കാരിയായ സോനം ഗര്‍ഭിണിയാണെന്ന് ആരാധകരെ അറിയിച്ചത് അല്‍പം സ്റ്റൈലിഷായിട്ടായിരുന്നു. മനോഹരമായ പിങ്ക് സ്‌കര്‍ട്ട് സ്യൂട്ടിലുള്ള ചിത്രങ്ങള്‍ക്ക് 'അമ്മ' എന്ന് ക്യാപ്ഷന്‍ നല്‍കി സോനം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയായിരുന്നു.

To advertise here,

ഇപ്പോഴിതാ ഐവറി നിറത്തിലുള്ള അനാര്‍ക്കലിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. രാഹുല്‍ മിശ്രയാണ് ഈ ട്രഡീഷണല്‍ ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത്. അനാര്‍ക്കലി കുര്‍ത്തയുടെ കൂടെ സ്വര്‍ണ്ണ നൂലുകൊണ്ട് എംബ്രോയിഡറി ചെയ്ത ധോത്തി സ്‌റ്റൈലിലുള്ള പാന്റാണ് ധരിച്ചിരുന്നത്. എംബ്രോയിഡറി ചെയ്ത ദുപ്പട്ട അവരുടെ ലുക്കിന് മാറ്റുകൂട്ടി. അമ്രപാലി ആഭരണ ശേഖരത്തിലെ മഹാറാണി നെക്ലേസ് സോനത്തിന് കൂടുതല്‍ രാജകീയ ഭംഗി നല്‍കി.

തന്റെ ഗര്‍ഭകാല ഫാഷനിലും പുതിയ ട്രെന്‍ഡ് സൃഷ്ടിക്കുകയാണ് ബോളിവുഡ് താരം. അടുത്തിടെ ഫെറഗാമോയുടെ വസ്ത്രങ്ങള്‍ ധരിച്ചാണ് അവര്‍ പുറത്തിറങ്ങിയത്. കറുപ്പിലും വെളുപ്പിലുമുള്ള അബ്‌സ്ട്രാക്റ്റ് പ്രിന്റുള്ള ഒരു ഹൈ-നെക്ക് ബ്ലൗസും, അസിമെട്രിക് ഹെം ഉള്ള കറുത്ത മിഡി സ്‌കര്‍ട്ടുമായിരുന്നു സോനം ധരിച്ചിരുന്നത്.

ഈ വസ്ത്രത്തിന് മുകളിലായി, ലൂസായ ഡിസൈനിലുള്ള, ടെക്‌സ്ചര്‍ ചെയ്ത ചാരനിറത്തിലുള്ള നീളന്‍ വൂള്‍ ഓവര്‍കോട്ട് അവര്‍ അണിഞ്ഞിരുന്നു. വീതിയുള്ള ഷോള്‍ഡറുകളും കറുത്ത ബട്ടണുകളോടുകൂടിയ ഡബിള്‍ ബ്രെസ്റ്റഡ് ഫ്രണ്ടും ഇതിനുണ്ടായിരുന്നു. കൂടാതെ കോട്ടിന്റെ നീളം അവര്‍ക്ക് കൂടുതല്‍ ഉയരം തോന്നിപ്പിക്കുകയും ചെയ്തു. ഓവര്‍സൈസ്ഡ് കറുത്ത കണ്ണട, സ്വര്‍ണ വാച്ച്, ലളിതമായ സ്വര്‍ണ കമ്മലുകള്‍ എന്നിവ ഉപയോഗിച്ചാണ് അവര്‍ ലുക്ക് പൂര്‍ണമാക്കിയത്.

കടും പിങ്ക് നിറത്തിലുള്ള സ്‌കര്‍ട്ട് സ്യൂട്ടിലെടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങളും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഡയാന രാജകുമാരിയുടെ ഐതിഹാസിക ശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ പ്യൂര്‍ വൂള്‍ സ്യൂട്ടില്‍ താരം രാജകീയ പ്രൗഢിയോടെ തിളങ്ങി. സ്യൂട്ടിന്റെ ഓവര്‍സൈസ്ഡ് പാഡഡ് ഷോള്‍ഡറുകള്‍ അതിന്റെ ഭംഗി കൂട്ടി.

കറുത്ത സ്റ്റോക്കിംഗ്‌സ്, ലൊ മാര്‍ക്വിസില്‍ നിന്നുള്ള മോതിരങ്ങളും കമ്മലുകളും ഉള്‍പ്പെടെയുള്ള മനോഹരമായ ആഭരണങ്ങള്‍ എന്നിവ ഉപയോഗിച്ച് സോനം തന്റെ തന്റെ ലുക്ക് കൂടുതല്‍ ഭംഗിയാക്കി. ക്ലച്ച്, സണ്‍ഗ്ലാസുകള്‍, ക്ലാസി വാച്ച് എന്നിവയിലൂടെ സോനം ഈ ഔട്ട്ഫിറ്റിനൊപ്പം കറുപ്പ് നിറം ഉള്‍പ്പെടുത്തി. മുടി ലളിതമായി സ്‌ട്രൈറ്റ് ചെയ്ത് അഴിച്ചിടുകയും ചെയ്തു.