
കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു ചലച്ചിത്ര താരങ്ങളായ നാഗചൈതന്യയുടേയും ശോഭിത ധുലിപാലയുടെ വിവാഹം. ഇതിന് പിന്നാലെ ശോഭിതയുടെ വിവാഹ സാരികളും ആഭരണങ്ങളും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുകയാണ്. രണ്ട് വ്യത്യസ്ത സാരികളാണ് ശോഭിത വിവാഹ ദിവസം ധരിച്ചത്.
ആദ്യ ചടങ്ങിന് സ്വര്‍ണനൂലുകള്‍കൊണ്ട് തുന്നിയ കാഞ്ചീവരം സില്‍ക്ക് സാരിയാണ് ശോഭിത തിരഞ്ഞെടുത്തത്. താലി കെട്ടുന്ന ചടങ്ങില്‍ ചുവപ്പ് ബോര്‍ഡര്‍ വരുന്ന വെള്ള ഖാദി സാരിയാണ് നടി ധരിച്ചത്. ആന്ധ്രാ പ്രദേശിലെ പൊണ്ടൂരുവിലാണ് ഈ സാരി നെയ്തത്.
കാഞ്ചീവരം സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത് പ്രശസ്ത ഡിസൈനര്‍ നീത ലുല്ലയാണ്. ഐശ്വര്യാ റായിയുടെ വിവാഹ സാരിയും ഡിസൈന്‍ ചെയ്തത് നീതയായിരുന്നു. ലക്ഷങ്ങളാണ് ഇതിന്റെ വില.
പരമ്പരാഗതമായ എല്ലാ രീതികളോടും കൂടി നടത്തിയ വിവാഹത്തില്‍ ആന്റ്വിക് ആഭരണങ്ങളാണ് ശോഭിത തിരഞ്ഞെടുത്തത്. പ്രീ വെഡ്ഡിങ് ചടങ്ങുകളില്‍ ധരിച്ചത് മുത്തശ്ശിയുടേയും അമ്മയുടേയും ശേഖരത്തിലുള്ള ആഭരണങ്ങളാണ്. എന്നാല്‍ വിവാഹത്തിന് ധരിച്ചവെയെല്ലാം പ്രത്യേകം ഡിസൈന്‍ ചെയ്യിപ്പിച്ചവയാണ്.
അതില്‍ ഏറ്റവും ശ്രദ്ധ നേടിയത് കഴുത്തിനെ മറയ്ക്കുന്ന രീതിയിലുള്ള ജലേബി ഡിസൈനിലുള്ള കുന്ദന്‍ ചോക്കറാണ്. പൊന്നിയന്‍ സെല്‍വന്‍ ചിത്രത്തില്‍ തൃഷയും ഇതുപോലെയുള്ള ചോക്കര്‍ ധരിച്ചിരുന്നു. ഇതിനൊപ്പം മാങ്ങാമാലയും കൂടി ചേര്‍ന്നതോടെ കൂടുതല്‍ ഭംഗി വന്നു. ഇതേ ഡിസൈനിലുള്ള മാങ്ങാമാലയാണ് പൊന്നിയന്‍ സെല്‍വനില്‍ ഐശ്വര്യ റായി ഉപയോഗിച്ചത്. ഇതുകൂടാതെ നെറ്റിയില്‍ കെട്ടുന്ന ചരടായ ബസികം, നെറ്റിച്ചുട്ടി, ബുലാകി എന്നറിയപ്പെടുന്ന മൂക്കുത്തി, അരപ്പട്ടയായ വദ്ദാനം, വീതിയുള്ള പാദസരം, ഹെവി ഡിസൈന്‍ വരുന്ന വളകള്‍, ജിമിക്കി കമ്മല്‍ തുടങ്ങിയവ ശോഭിതയുടെ ഭംഗി കൂട്ടി.
Content Highlights: sobhita dhulipala was a traditional telugu bride
Published: 10 Dec 2024, 12:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented