ട്രെൻഡി സാരികളും ഓണം സാരികളും അണിയുമ്പോൾ നിങ്ങൾ അടിപൊളി ഫോട്ടോസ് എടുക്കാറില്ലേ?  ആ ചിത്രങ്ങൾ കാണുന്നവർ നിങ്ങളോട് മോഡലിങ് ചെയ്തുകൂടേ എന്ന് ചോദിക്കാറുണ്ടോ? മോഡലാകാൻ നിങ്ങൾക്ക് താത്പര്യമുണ്ടോ? ഉണ്ടെങ്കിൽ മാതൃഭൂമി ഡോട്ട് കോമും ദി ഗ്രെയ്റ്റ് ഇന്ത്യൻ സാരി ഫ്രം ശീമാട്ടിയും ചേർന്നൊരുക്കുന്ന ദി ഗ്രെയ്റ്റ് ഇന്ത്യൻ സാരി കോണ്ടസ്റ്റിൽ പങ്കെടുക്കൂ. വിജയികൾക്ക് ശീമാട്ടിയുടെ മോഡലാകാനുള്ള അസുലഭ അവസരം ലഭിക്കുന്നതാണ്. ഒപ്പം ആകർഷകങ്ങളായ മറ്റ് സമ്മാനങ്ങളും നേടാം.

To advertise here,

നിങ്ങൾ ചെയ്യേണ്ടത്

സാരിയുടുത്ത് വ്യത്യസ്തമായ ആംഗിളിലുള്ള ഫോട്ടോകൾ എടുക്കുക. അതിൽ നിന്നും മനോഹരമായ മൂന്ന് ഫോട്ടോകൾ ദി ഗ്രെയ്റ്റ് ഇന്ത്യൻ സാരി കോണ്ടസ്റ്റിലേക്ക് അയക്കുക. അതിനായി മാതൃഭൂമി ഡോട്ട് കോം സന്ദർശിച്ച് ദി ഗ്രെയ്റ്റ് ഇന്ത്യൻ സാരി കോണ്ടസ്റ്റ് പേജ് ക്ലിക്ക് ചെയതോ, https://mbiurl.in/aub5s എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തോ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക.

ഏത് പ്രായക്കാർക്കും മത്സരത്തിൽ പങ്കെടുക്കാം. ഫോട്ടോകൾ അയയ്ക്കാനുള്ള അവസാന തീയതി സെപ്റ്റംബർ ആറാണ്.