ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് മതചിഹ്നങ്ങളുടെ ഉപയോഗത്തെയും അവതരണത്തെയും ചൊല്ലി ചര്‍ച്ചകള്‍ ആരംഭിച്ചത്.

ദീപാവലി ആഘോഷവേളയിൽ ബോളിവുഡ് താരം കരീന കപൂർ ഖാൻ അണിഞ്ഞ 30 കാരറ്റ് മരതക ലോക്കറ്റ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഭോപ്പാൽ രാജകുടുംബത്തിന്റെ പാരമ്പര്യ സ്വത്തായ ഈ ലോക്കറ്റിൽ വിശുദ്ധ ഖുർആനിലെ 'ആയത്തുൽ കുർസി' സൂക്തം ആലേഖനം ചെയ്തതാണ് വിവാദത്തിന് കാരണം. സംഭവത്തിൽ കരീന കപൂറിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വക്താവ് അബ്ബാസ് ഹാഫിസ് വക്കീൽ നോട്ടീസ് അയച്ചു. താരത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്ന് ഈ ചിത്രങ്ങൾ നീക്കം ചെയ്യണമെന്നും പരസ്യമായി മാപ്പ് പറയണമെന്നുമാണ് നോട്ടീസിലെ ആവശ്യം. അതേസമയം, കരീനയ്ക്ക് പൂർണ്ണ പിന്തുണയുമായി 'ഹിന്ദു ഉത്സവ് സമിതി' രംഗത്തെത്തിയിട്ടുണ്ട്.
Read Also:ഗോൾഡൻ സീക്വിൻ സാരിയിൽ കരീന കപൂർ; ദീപാവലി പാർട്ടിയിൽ തിളങ്ങി താരം
വിവാദമായ ദീപാവലി ലുക്കും രാജകുടുംബ പാരമ്പര്യവും
ദീപാവലി ആഘോഷത്തിനായി വെള്ളി നിറത്തിലുള്ള കഫ്താനും അതിന് ഇണങ്ങുന്ന തലപ്പാവും ഒപ്പം ഈ മരതക ലോക്കറ്റുമാണ് കരീന അണിഞ്ഞിരുന്നത്. 'തനിമയാർന്ന താരത്തിളക്കം, പാരമ്പര്യത്തിന്റെ പ്രൗഢിയുള്ള ആഭരണങ്ങൾ, തനതായ വ്യക്തിഗത ശൈലി. പ്രശസ്ത ഡിസൈനർ പുനീത് ബലാന ഒരുക്കിയ കഫ്താനും തലപ്പാവും അണിഞ്ഞെത്തിയ കരീന, ഭോപ്പാൽ നവാബിന്റെ 200 വർഷം പഴക്കമുള്ള 'കൾഗി'യും ഭോപ്പാൽ ബീഗത്തിന്റെ 30 കാരറ്റ് മരതക ലോക്കറ്റുമാണ് ധരിച്ചിരിക്കുന്നത്. 'ആയത്തുൽ കുർസി' ആലേഖനം ചെയ്തതാണ് ഈ ആഭരണം. ഭോപ്പാൽ രാജകുടുംബത്തിന്റെ പാരമ്പര്യ സ്വത്തായ ഈ അപൂർവ്വ ആഭരണങ്ങൾ കരീനയുടെ സ്വന്തമാണ്. ഭർത്താവ് സെയ്ഫ് അലി ഖാന്റെ കുടുംബത്തിലൂടെയാണ് ഇവ കൈമാറിക്കിട്ടിയത്; ഭോപ്പാലിലെ അവസാന ഭരണാധികാരിയായിരുന്ന നവാബിന്റെ മകളായിരുന്നു സെയ്ഫിന്റെ മുത്തശ്ശി സാജിദ സുൽത്താൻ.' കരീനയുടെ വസ്ത്രധാരണത്തെക്കുറിച്ച് സ്‌റ്റൈലിസ്റ്റ് റിയ കപൂർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചതിങ്ങനെയാണ്.
Read Also:ഇത് പഴയ 'പൂ' അല്ലേ? ഓൾ-ബ്ലാക്ക് ലെതർ ഔട്ട്ഫിറ്റിൽ തിളങ്ങി കരീന
ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് മതചിഹ്നങ്ങളുടെ ഉപയോഗത്തെയും അവതരണത്തെയും ചൊല്ലി ചർച്ചകൾ ആരംഭിച്ചത്. ഖുർആൻ സൂക്തം ആലേഖനം ചെയ്ത ലോക്കറ്റ് ധരിച്ചതിനെയാണ് താൻ എതിർക്കുന്നതെന്നും അല്ലാതെ കരീനയുടെ വസ്ത്രധാരണത്തെയോ ദീപാവലി ആഘോഷത്തെയോ അല്ലെന്നും അബ്ബാസ് ഹാഫിസ് വ്യക്തമാക്കി. ഇസ്ലാമിക പൈതൃകത്തിന്റെ ഭാഗമായ ഈ ലോക്കറ്റ് മതവിശ്വാസത്തിന്റെ പ്രതീകമായാണ് നിർമിച്ചതെന്നും അല്ലാതെ ഫാഷൻ ആവശ്യങ്ങൾക്കല്ലെന്നും അദ്ദേഹം പറഞ്ഞു.
'ആര് എന്ത് ധരിക്കണം എന്നതിൽ ആർക്കും എതിർപ്പില്ല. അതിൽ വിവാദവുമില്ല. എന്നാൽ ദീപാവലി ദിനത്തിൽ കരീന കപൂർ ഈ ലോക്കറ്റ് അണിഞ്ഞ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇസ്ലാമിക പൈതൃകവുമായി ബന്ധപ്പെട്ട ഭോപ്പാലിന്റെ ചരിത്രമുറങ്ങുന്ന ലോക്കറ്റാണിത്. ഇതൊരു ഫാഷൻ പരേഡിനായി ഉപയോഗിക്കാൻ പാടില്ല.' ഹാഫിസ് പറഞ്ഞു. 'ആളുകൾക്ക് ഇഷ്ടമുള്ള ആഘോഷങ്ങൾ നടത്താനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും സ്വാതന്ത്ര്യമുണ്ട്. പെരുന്നാൾ ദിനത്തിലാണ് അവർ ഇത് ധരിച്ചിരുന്നതെങ്കിലും എതിർപ്പ് ഉണ്ടാകുമായിരുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു.
'ആഭരണം ധരിച്ച രീതിയും സമൂഹമാധ്യമങ്ങളിൽ അവതരിപ്പിച്ച രീതിയും മുസ്ലിം സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.' അഭിഭാഷകൻ മുഹമ്മദ് സഫർ സഫർ വ്യക്തമാക്കി.
അതേസമയം, മാപ്പ് പറയണമെന്ന ആവശ്യം തള്ളിക്കളഞ്ഞുകൊണ്ട് ഹിന്ദു ഉത്സവ് സമിതി കരീന കപൂറിന് പിന്തുണ പ്രഖ്യാപിച്ചു. സ്വന്തം മതപരമായ ആചാരങ്ങൾ പിന്തുടരാനും ദീപാവലി ആഘോഷിക്കാനും നടിക്ക് അവകാശമുണ്ടെന്ന് സമിതി അധ്യക്ഷൻ ചന്ദ്രശേഖർ തിവാരി പറഞ്ഞു. ഒരു മതചിഹ്നം ഹൃദയത്തോട് ചേർത്ത് ധരിക്കുന്നത് എതിർക്കപ്പെടേണ്ട ഒന്നല്ലെന്നും അഭിപ്രായപ്പെട്ടു.
Content Highlights: Kareena Kapoor Khan's Diwali attire, featuring a controversial emerald locket, sparks debate over religious symbols and cultural heritage on social media.
Published: 13 Nov 2026, 01:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented