വിലകൂടിയ ബ്രൂച്ചിന് അനുയോജ്യമായ രീതിയില്‍ ലളിതായ ലിനന്‍ ബീജ് കോട്ടും ഫ്‌ളെയേഡ് പാന്റും ആണ് നിതാ അംബാനി ധരിച്ചിരുന്നത്.

മുംബൈയിലെ നീതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ പുതുതായി ആരംഭിച്ച ദ ലൈബ്രറി എന്ന വായനശാലയുടെയും കഫേയുടെയും ഉദ്ഘാടനച്ചടങ്ങിൽ എത്തിയ റിലയൻസ് ഫൗണ്ടേഷൻ അധ്യക്ഷ നിതാ അംബാനിയുടെ ലുക്ക് ശ്രദ്ധിക്കാത്ത ഫാഷനിസ്റ്റുകളില്ല. അതിൽ ഏറ്റവും ശ്രദ്ധ നേടിയത് നിത അണിഞ്ഞ ഡ്രാഗൺ ഫ്‌ളൈയുടെ ഒരു ബ്രൂച്ചാണ്. ഒരു തുമ്പിയുടെ ആകൃതിയിലുള്ള ബ്രൂച്ചല്ലേ അതിത്ര പറയാനെന്തിരിക്കുന്നു എന്ന് ചോദിക്കാൻ വരട്ടെ. ഒന്നും രണ്ടുമല്ല പന്ത്രണ്ടുകോടിയാണ് ആ തുമ്പി ബ്രൂച്ചിന്റെ വില!
തന്റെ 63-ാം ജന്മദിന ആഘോഷങ്ങൾക്ക് തൊട്ടുതലേന്ന് നടന്ന ചടങ്ങിൽ, തികച്ചും ലളിതവും മാന്യവുമായ ബീജ് നിറത്തിലുള്ള സ്യൂട്ടിലാണ് നിതാ അംബാനി എത്തിയത്. സോറിങ് സ്പിരിറ്റ് എന്ന് പേരിട്ടിരിക്കുന്ന തുമ്പിയുടെ ആകൃതിയിലുള്ള ബ്രൂച്ചാണ് അതിനൊപ്പം അവർ ധരിച്ചത്. ലോകത്തെ ഏറ്റവും പ്രശസ്തനായ ജ്വല്ലറി ഡിസൈനർമാരിൽ ഒരാളായ വാലസ് ചാൻ തയ്യാറാക്കിയ ഈ ബ്രൂച്ച് നിർമിക്കാൻ 10 വർഷമാണ് എടുത്തത്.
ചിത്രശലഭങ്ങളുടെയും തുമ്പികളുടെയും സ്വാഭാവിക ഭംഗിയെ അതിസങ്കീർണ്ണമായ രത്‌നക്കല്ലുകളിലൂടെ ആവിഷ്‌കരിക്കുന്നതിൽ പ്രശസ്തനാണ് വാലസ് ചാൻ. 17.67 കാരറ്റ് സാവോറൈറ്റ് ഗാർനെറ്റ് ആണ് ഇതിലെ പ്രധാന ആകർഷണം. ഡെമന്റോയിഡ് ഗാർനെറ്റ്, മഞ്ഞയും റോസും നിറങ്ങളിലുള്ള അപൂർവ്വ ഡയമണ്ടുകൾ, രത്‌നങ്ങൾ, പിങ്ക് സഫയറുകൾ തുടങ്ങിയവരും ഉപയോഗിച്ചിട്ടുണ്ട്. ആഭരണത്തിന് ഭാരക്കുറവും ഈടും നൽകാൻ ടൈറ്റാനിയമാണ് അടിത്തറയായി ഉപയോഗിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം ഈ ഒരൊറ്റ ബ്രൂച്ചിന്റെ മാത്രം മൂല്യം 1.5 ദശലക്ഷം മുതൽ 1.8 ദശലക്ഷം അമേരിക്കൻ ഡോളർ വരെയാണ്. അതായത്, ഏകദേശം 12 കോടി മുതൽ 15 കോടി ഇന്ത്യൻ രൂപ വരെ.
വിലകൂടിയ ബ്രൂച്ചിന് അനുയോജ്യമായ രീതിയിൽ ലളിതായ ലിനൻ ബീജ് കോട്ടും ഫ്‌ളെയേഡ് പാന്റും ആണ് നിതാ അംബാനി ധരിച്ചിരുന്നത്. എൽബോ-ലെങ്ത് ബലൂൺ സ്ലീവുകളും, പഫ്ഡ് ഷോൾഡറുകളും, നൊച്ച്ഡ് ലാപ്പൽ കോളറും ആണ് വസ്ത്രത്തിന്‌റെ പ്രത്യേകത. ബ്ലേസറിന് ഉള്ളിലായി ലൈറ്റ് റോസ്, ബ്ലഷ് പിങ്ക് നിറത്തിലുള്ള ലേസ് ബ്ലൗസ്, വലിയ ഡയമണ്ട് മോതിരം, ആഡംബര ലതർ സ്ട്രാപ്പ് വാച്ച്, വലിയ ഡയമണ്ട് കമ്മലുകൾ എന്നിവയും അവർ ധരിച്ചിരുന്നു.
Content Highlights: Nita Ambani dazzles at the Mumbai cultural center with a dragonfly brooch worth 12 crore, crafted by renowned designer Wallace Chan.
Published: 02 Nov 2026, 01:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented