റെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ നടി നൂറിന്‍ ഷരീഫും നടന്‍ ഫഹീം സഫറും ജീവിതം ഒരുമിച്ച് ആസ്വദിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. തിരുവനന്തപുരത്ത് നടന്ന വിവാഹച്ചടങ്ങില്‍ ഇരുവരും രാജകീയ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. ബീന കണ്ണന്‍ ഡിസൈന്‍ ചെയ്ത ലൈറ്റ് പിങ്ക് നിറത്തിലുള്ള സെമി സാരി ടൈപ്പ് ലെഹങ്കയാണ് നൂറിന്‍ അണിഞ്ഞത്. ഗ്രേപ്പ് നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു ഫഹീമിന്റെ വേഷം.

To advertise here,

നൂറിന്റെ ഇഷ്ടപ്രകാരം നിറയെ പൂക്കളുടെ ഡിസൈനിലാണ് സാരി ടൈപ്പ് ലെഹങ്ക ഒരുക്കിയത്. ഗ്രേപ്പ്, ചുവപ്പ്, നീല, ഓറഞ്ച് നിറങ്ങളിലാണ് ഫ്‌ളോറല്‍ ഡിസൈന്‍ നല്‍കിയത്. ഫുള്‍ കൈയ്യുള്ള ബ്ലൗസിലും നിറയെ ഫ്‌ളോറല്‍ ഡിസൈന്‍ നല്‍കിയിരുന്നു. ഇതിന് പ്രചോദനമായത് ചോള ഫ്‌ളോറല്‍ ഡിസൈനാണ്.

നൂറിന്‍ ധരിച്ച ഷാളില്‍ നൂറിന്‍ ഫഹീം എന്ന് അറബിയില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഈ വസ്ത്രത്തിന് മാച്ച് ചെയ്ത് സില്‍വര്‍ നിറത്തിലുള്ള ഹെവി കമ്മലും ചോക്കറും നെറ്റിച്ചുട്ടിയുമാണ് തിരഞ്ഞെടുത്തത്. മുടി മുന്നില്‍ ഇരുവശങ്ങളിലേക്കുമായി അഴിച്ചിട്ട രീതിയിലാണ് സ്റ്റൈല്‍ ചെയ്തത്. 

വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പാട്ടുപാടി ആഘോഷത്തോടെ ഫഹീം ചടങ്ങിനെത്തുന്നതും സന്തോഷത്താല്‍ കണ്ണ് നിറഞ്ഞുനില്‍ക്കുന്ന നൂറിനുമെല്ലാം ഈ വീഡിയോയിലുണ്ട്. ഇരുവരുടേയും നിക്കാഹ് ചടങ്ങാണ് ആദ്യം നടന്നത്. അതിനുശേഷം പല്ലക്കിലിരുന്നാണ് നൂറിന്‍ വിവാഹ വേദിയിലെത്തിയത്.

ദമ്പതിമാര്‍ക്ക് ആശംസ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍ എന്നിവരെല്ലാം ചടങ്ങിനെത്തി. സിനിമാ മേഖലയില്‍ നിന്ന് പ്രിയ വാര്യര്‍, രജീഷ വിജയന്‍, ചിപ്പി, രഞ്ജിത്, അഹാന കൃഷ്ണ, നിരഞ്ജന അനൂപ്, സംഗീത ജിനചന്ദ്രന്‍, സര്‍ജാനോ ഖാലിദ് തുടങ്ങിയവരും വിവാഹത്തിനെത്തിയിരുന്നു.