
എലിസബത്ത് ടെയ്‌ലറുടെ 74 കോടി രൂപ വിലമതിക്കുന്ന 'താജ്മഹൽ ഡയമണ്ട് നെക്ക്‌ളേസ്' അണിഞ്ഞ് നടി മാർഗോട്ട് റോബി. ലോസ് ആഞ്ജലീസിൽ നടന്ന 'വുതറിങ് ഹൈറ്റ്‌സ്’ എന്ന തന്റെ പുതിയ സിനിമയുടെ ലോക പ്രീമിയറിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ. ഫ്രഞ്ച് ആഡംബര ഫാഷൻ ഹൗസായ ഷിയാപരെല്ലിയുടെ ഗൗണിനൊപ്പമാണ് അവർ ഈ നെക്ക്‌ളേസ് അണിഞ്ഞത്. എല്ലാവരുടേയും ശ്രദ്ധ കവർന്നതും ഈ നെക്ക്‌ളേസ് തന്നെയാണ്.
'സ്‌നേഹം എന്നെന്നേക്കുമായി നിലനിൽക്കും' എന്ന് എഴുതിയ ഹൃദയാകൃതിയിലുള്ള ടേബിൾ കട്ട് വജ്രം ഉൾക്കൊള്ളുന്നതാണ് ഈ നെക്ക്‌ളേസ്. പരിപാടിക്കിടെ ഈ നെക്ക്‌ളേസിനെ കുറിച്ച് സംസാരിച്ച മാർഗോട്ട് റോബി അതിന്റെ ചരിത്രപരമായ ഉത്ഭവത്തെ കുറിച്ച് പരാമർശിച്ചില്ല. മുഗൾ ചക്രവർത്തി ജഹാംഗീർ ഭാര്യ നൂർജഹാന് സമ്മാനിച്ചതാണ് ഈ നെക്ക്‌ളേസ് പിന്നീട് മകൻ ഷാജഹാന് കൈമാറുകയായിരുന്നു. അദ്ദേഹം അത് ഭാര്യ മുംതാസ് മഹലിന് സമ്മാനിച്ചു. മുംതാസ് മഹലിന്റെ ഓർമയ്ക്കായാണ് ഐതിഹാസികമായ താജ്മഹൽ സ്മാരകം നിർമിച്ചത്. ഈ നെക്ക്‌ളേസിൽ നൂർജഹാന്റെ പേരും ഭരണവർഷവും രേഖപ്പെടുത്തിയിട്ടുണ്ട്.
പിന്നീട് ഈ നെക്ക്‌ളേസ് ഇന്ത്യയിൽനിന്ന് യുഎസിലെത്തുകയും നടൻ റിച്ചാർഡ് ബർട്ടൻ ഭാര്യയായിരുന്ന എലിസ്ബത്ത് ടെയ്‌ലറുടെ 40-ാം ജന്മദിനത്തിൽ സമ്മാനിക്കുകയുമായിരുന്നു. അടുത്തിടെ 8.8 മില്ല്യൺ ഡോളർ (74 കോടി രൂപ) ചെലവഴിച്ച് കാർട്ടിയർ ഇത് ലേലത്തിൽ സ്വന്തമാക്കുകയായിരുന്നു. മാർഗോട്ട് റോബിക്ക് പരിപാടിക്ക് ധരിക്കാനായി കാർട്ടിയറാണ് ഈ നെക്ക്‌ളേസ് നൽകിയത്.
മാർഗോട്ട് റോബി ഈ നെക്ക്‌ളേസ് അണിഞ്ഞ് നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ അതിന് പിന്നിലെ ഇന്ത്യൻ ചരിത്രത്തെ വിസ്മരിച്ചത് പലരും പരാമർശിച്ചു. ഉർദുവോ പേർഷ്യനോ വായിക്കുന്ന ആർക്കും ആ നെക്ക്‌ളേസിൽ എഴുതിയിരിക്കുന്നത് വായിച്ചെടുക്കാമെന്നും എപ്പോഴാണ് എലിസബത്ത് ടെയ്‌ലർ നൂർജഹാൻ ആയതെന്നും ചിലർ പ്രതികരിച്ചു. ഇത് എലിസബത്ത് ടെയ്‌ലറുടേത് അല്ലെന്നും ഇന്ത്യയിൽ നിന്ന് മോഷ്ടച്ചതെന്നുമായിരുന്നു മറ്റൊരു കമന്റ്.
Content Highlights: margot robbie wears elizabeth taylors Rs 74 crore taj mahal necklace
Published: 31 Jan 2026, 07:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented