പാരീസ് ഫാഷന്‍ വീക്ക് റാംപിലെത്തിയ കാറ്റി പെറിയെ കണ്ട് ഞെട്ടി ആരാധകര്‍. പാട്ടിന്‍റെ വരികള്‍ എഴുതിയ മിനി ഡ്രസ് അണിഞ്ഞാണ് കാറ്റി പെറി ആരാധകരെ ഞെട്ടിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന പാട്ടിന് ഇതിലും വലിയ പ്രൊമോഷന്‍ ഇല്ലെന്ന് ആരാധകരും.

To advertise here,

ജൂലായ് പതിനൊന്നിന് റിലീസാകാനിരിക്കുന്ന 'വിമൻസ് വേൾഡ്' എന്ന പാട്ടിൻ്റെ വരികളാണ് കാറ്റി വസ്ത്രത്തിലൂടെ ഫാഷൻ സ്റ്റേറ്റ്‌മെന്റാക്കിയത്. വസ്ത്രത്തില്‍ ലിറിക്സ് എഴുതിയതുകൊണ്ടു മാത്രല്ല കാറ്റി ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. ചുവന്ന വെല്‍വെറ്റ് മിഡി ഡ്രസിലെത്തിയ കാറ്റി കാറിൽ നിന്നിറങ്ങി നടന്നപ്പോഴാണ് അത്ഭുതം 'പിന്നാലെ' വന്നത്. 500 ഫൂട്ട് ട്രെയിനിലാണ് കാറ്റി തന്റെ പാട്ടിന്റെ വരികള്‍ എഴുതിയിരുന്നത്. 

ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡായ ബലെന്‍സിയാഗയാണ് വസ്ത്രത്തിനു പിന്നില്‍. 

വണ്‍ ഷോള്‍ഡര്‍ നെക്ലൈനുലുള്ള വെല്‍വെറ്റ് മിനി ഡ്രസിന് ഫുള്‍ സ്ലീവാണ് മറുകൈയിൽ നൽകിയിരിക്കുന്നത്. ചുവന്ന മിനി ഡ്രസ്സിനെ കാറ്റ് പെയര്‍ ചെയ്തിരിക്കുന്നത് ബ്ലാക് സ്റ്റോകിന്‍സിനോടൊപ്പമാണ്. ലൂസ് ഹൈയര്‍ ലുക്ക് മിനിമാലാക്കിയത് സില്‍വര്‍ ഹൂപ്പ് ഇയറിങ്സ് മാത്രം ആക്‌സസറിയായി ചേര്‍ത്തുകൊണ്ടാണ്.