പാരീസ് ഫാഷൻ വീക്കിലെ ഗ്ലാമറസ് വേദിയിൽ വീണ്ടും ട്രെൻഡ് സെറ്ററായി ഹോളിവുഡ് താരം സെൻഡായ . ഒരേ ഔട്ട്ഫിറ്റ് തന്നെ എങ്ങനെയൊക്കെ സ്‌റ്റൈൽ ചെയ്യാം എന്നതിന് മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ് താരത്തിന്റെ പുതിയ ലുക്ക്. ഫ്രഞ്ച് ആഡംബര ബ്രാൻഡായ ലൂയി വിറ്റോണിന്റെ സ്പ്രിംഗ്/സമ്മർ 2027 ഷോയിലാണ് താരം താൻ മുൻപ് ഉപയോഗിച്ച് വസ്ത്രത്തിന് വേറിട്ട മേക്ക്ഓവർ നൽകി ശ്രദ്ധ കവർന്നത്.
കഴിഞ്ഞ ജൂലൈയിൽ പാരീസിൽ നടന്ന തന്റെ 'ദി ഒഡീസി'എന്ന ചിത്രത്തിന്റെ പ്രീമിയറിനാണ് സെൻഡായ ഈ വൈറ്റ് ലേസ് ബോലെറോ ജാക്കറ്റ് ആദ്യമായി അണിഞ്ഞത്. അന്ന് ഈ ജാക്കറ്റിനൊപ്പം ചേരുന്ന വെളുത്ത ലേസ് ഗൗണായിരുന്നു താരം ധരിച്ചിരുന്നത്. എന്നാൽ ഇത്തവണ പാരീസ് ഫാഷൻ വീക്കിൽ എത്തിയപ്പോൾ സെൻഡായയും അവരുടെ പ്രശസ്ത സ്‌റ്റൈലിസ്റ്റ് ലോ റോച്ചും ചേർന്ന് തീർത്തും വ്യത്യസ്തമായ ഒരു ശൈലിയാണ് റീ സ്റ്റൈൽ ചെയ്യാൻ പരീക്ഷിച്ചത്.
നിക്കോളാസ് ഗെസ്‌ക്വയർ ഡിസൈൻ ചെയ്ത ഈ ക്രോപ്പ്ഡ് ജാക്കറ്റ് പൂക്കളുടെ ഡിസൈനുള്ള നേർത്ത ലേസ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കഴുത്തിലും കൈപ്പത്തി ഭാഗത്തും അടുക്കുകളായുള്ള റഫിളുകളും മനോഹരമായ അരികുകളും ഇതിന് അതീവ മനോഹരമായ ഒരു ഡ്രാമാറ്റിക് ലുക്ക് നൽകുന്നു. എന്നാൽ ഈ ജാക്കറ്റിനെ തികച്ചും ലളിതമായ ഒരു ബ്ലൂ ജീൻസിനൊപ്പമാണ് സെൻഡായ ഇത്തവണ പെയർ ചെയ്തത്. ഉള്ളിൽ ലളിതമായ വൈറ്റ് ടാങ്ക് ടോപ്പും സ്‌ട്രെയിറ്റ്-ലെഗ് ബ്ലൂ ജീൻസും ധരിച്ചപ്പോൾ, സെന്റർ ഓഫ് അഡ്രാക്ഷൻ ജാക്കറ്റായി മാറി.
ജാക്കറ്റിന്റെ ഡിസൈൻഭംഗി എടുത്തുകാണിക്കാൻ മറ്റ് ആക്‌സസറികളിൽ താരം മിതത്വം പുലർത്തി. കൈകളിൽ സ്റ്റേറ്റ്‌മെന്റ് മോതിരങ്ങളും കാതിൽ തിളങ്ങുന്ന ഡയമണ്ട് സ്റ്റഡ് കമ്മലുകളും മാത്രമാണ് താരം അണിഞ്ഞത്. കൂർത്ത അഗ്രങ്ങളുള്ള കറുത്ത ക്ലാസിക് പമ്പ്‌സായിയിരുന്നു ഫുട്‌വെയർ. പിക്‌സി കട്ട് ഹെയർസ്‌റ്റൈലിലാണ് സെൻഡായ മുടി സെറ്റ് ചെയ്തിരുന്നത്. മിനിമൽ മേക്കപ്പ് ലുക്കാണ് അവർ സ്വീകരിച്ചത്.
നിക്കോളാസ് ഗെസ്‌ക്വയറിന്റെ സ്പ്രിംഗ്/സമ്മർ 2027 കളക്ഷൻ അവതരിപ്പിച്ച ലൂയി വിറ്റോൺ ഷോയിൽ ഹോളിവുഡിലെയും സംഗീത ലോകത്തെയും പ്രമുഖരുടെ വലിയൊരു നിര തന്നെ പങ്കെടുത്തു. സെൻഡായയ്ക്ക് പുറമെ പ്രശസ്ത നടിമാരായ സേർഷാ റോണൻ, എമ്മ സ്റ്റോൺ , അന ഡി അർമാസ് എന്നിവരും പങ്കെടുത്തു.
Content Highlights: Zendaya stunned at the Paris Fashion Week 2027 Spring/Summer show by Louis Vuitton., She creatively restyled her white lace bolero jacket from a previous red carpet appearance with a simple blue jeans and white tank top., Styled by Law Roach, the look was completed with minimal accessories, classic black pumps, and a chic pixie cut., The high-profile event also featured stars like Saoirse Ronan, Emma Stone, and Ana de Armas.
Published: 11 Oct 2026, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented