ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ആലിയ ഭട്ട്. അഭിനയത്തോടൊപ്പം താരത്തിന്റെ സ്റ്റൈലിഷ് ലുക്കുകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ ലണ്ടനില്‍ നടന്ന ഹോപ്പ് ഗാലയില്‍ ആലിയ ധരിച്ച ആഭരണങ്ങളാണ് ചര്‍ച്ചയാകുന്നത്.
ഇന്ത്യയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട കൗമാരക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് സലാം ബോംബെ നടത്തുന്ന ഈ ധനസമാഹരണ പരിപാടിയുടെ അവതാരകയായിരുന്നു ആലിയ. രണ്ട് വ്യത്യസ്ത ഔട്ട്ഫിറ്റുകള്‍ അണിഞ്ഞാണ് താരം പരിപാടിക്കെത്തിയത്. ഒരു ദിവസം ക്രീം നിറത്തിലുള്ള സാരിയും രണ്ടാമത്തെ ദിവസം വൈന്‍ നിറത്തിലുള്ള ഗൗണുമായിരുന്നു ആലിയയുടെ ഔട്ട്ഫിറ്റ്.
ഇതില്‍ സ്ലീവ്‌ലെസ് ഗൗണിന് സ്റ്റൈലിഷ് ലുക്ക് നല്‍കാന്‍ ഒരു ചോക്കറും മോതിരവുമായിരുന്നു ആലിയ ആഭരണമായി തെരഞ്ഞെടുത്തത്. ഇന്ദ്രനീലവും വജ്രവും ചേര്‍ന്ന ഈ ആഭരണത്തിന് ഏകദേശം 20 കോടി രൂപ വില വരും. പ്രശസ്ത ഇറ്റാലിയന്‍ ജ്വല്ലറി ബ്രാന്‍ഡായ ബുള്‍ഗറിയുടെ ആഭരണങ്ങളാണിത്.
1884 മുതല്‍ പ്രചാരത്തിലുള്ള ബ്രാന്‍ഡാണ് ബുള്‍ഗറി. വളരെ കൃത്യതയോടും സൂക്ഷ്മതയോടുംകൂടി നിര്‍മിച്ച ഉത്പന്നങ്ങളാണ് ഈ ബ്രാന്‍ഡിലുള്ളത്. ആഭരണങ്ങള്‍ കൂടാതെ വാച്ചുകള്‍, പെര്‍ഫ്യൂം, തുകല്‍ ഉത്പന്നങ്ങള്‍ എന്നിവയും ബുള്‍ഗറി പുറത്തിറക്കുന്നുണ്ട്.
Content Highlights: alia bhatt spotted wearing jewellery worth 20 crore for event in london
Published: 01 Apr 2024, 06:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented