വ്യത്യസ്തമായ ഫാഷനിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് പലപ്പോഴും ശ്രദ്ധ നേടുന്ന താരമാണ് നടി പ്രിയങ്കാ ചോപ്ര. മെറ്റ് ഗാലയിലെ ഉള്‍പ്പെടെ പ്രിയങ്കയുടെ വേഷവിധാനങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ, തന്റെ പെര്‍ഫ്യൂം ഉപയോഗത്തെ കുറിച്ചുള്ള ചില കാര്യങ്ങള്‍ പങ്കുവെക്കുകയാണ് താരം.
ആഭരണങ്ങള്‍ ധരിച്ചുകഴിഞ്ഞാല്‍ താന്‍ പിന്നെ പെര്‍ഫ്യൂം അടിക്കാറില്ല എന്നാണ് പ്രിയങ്ക പറയുന്നത്. ഇതിന് വ്യക്തമായ കാരണവും അവര്‍ പറഞ്ഞു. കൂടാതെ എല്ലാവരും അങ്ങനെ ചെയ്യണമെന്ന ഉപദേശവും നല്‍കി. എല്ലെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്കാ ചോപ്ര ഇക്കാര്യം പറഞ്ഞത്.
'ആഭരണങ്ങള്‍ ധരിച്ച ശേഷം ഒരിക്കലും പെര്‍ഫ്യൂം അടിക്കരുത്. പെര്‍ഫ്യൂമും ഹെയര്‍സ്‌പ്രേയുമെല്ലാം അടിച്ച്, എല്ലാം കഴിഞ്ഞ് അവസാനം മാത്രമാണ് ആഭരണം ധരിക്കേണ്ടത്. അല്ലെങ്കില്‍ ആഭരണങ്ങള്‍ക്കുമേല്‍ എയ്‌റോസോള്‍ (ദ്രാവക കണികകള്‍) ഉണ്ടാകും.' -പ്രിയങ്കാ ചോപ്ര പറഞ്ഞു.
പെര്‍ഫ്യൂമുകള്‍ നിങ്ങള്‍ക്ക് സുഗന്ധമേകുന്നതാണെങ്കിലും ആഭരണങ്ങള്‍ക്ക് അത് അത്ര നല്ലതല്ല. ആല്‍ക്കഹോള്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കളാണ് ഇവയിലുള്ളത്. ഇത് ആഭരണങ്ങളുമായി പ്രവര്‍ത്തിച്ച് അതിനെ നശിപ്പിക്കാനിടയുണ്ട്. സ്വര്‍ണം, പ്ലാറ്റിനം, രത്‌നങ്ങള്‍ തുടങ്ങിയ എല്ലാ ആഭരണങ്ങളുടേയും തിളക്കം നഷ്ടപ്പെടുത്താന്‍ ഇത്തരം സ്‌പ്രേകള്‍ക്ക് കഴിയും. അതിനാലാണ് എല്ലാവരോടുമായി പ്രിയങ്ക ഈ ഉപദേശം പങ്കുവെച്ചത്.
Content Highlights: Priyanka Chopra shares a crucial beauty and jewelry care tip: Never spray perfume after wearing your ornaments
Published: 03 Nov 2025, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented