ഫാഷൻ ലോകത്തെ അവസാന വാക്കായ മെറ്റ് ഗാലയിൽ തിളങ്ങി ഇന്ത്യയിൽ നിന്നുള്ള ശതകോടീശ്വരി. 142 കോടി രൂപ വിലമതിക്കുന്ന നെക്ലേസ് അണിഞ്ഞെത്തിയാണ് ഹൈദരാബാദുകാരിയായ സുധ റെഡ്ഡി ഫാഷൻ വേദി കീഴടക്കിയത്.
വിക്ടോറിയൻ ഫിനിഷിലുള്ള ഈ നെക്ലേസിൽ വലിയ ട്രയാംഗുലർ, പിയർ ആകൃതികളിലുള്ള വജ്രങ്ങൾ പതിപ്പിച്ചിട്ടുണ്ട്. നെക്‌ളേസിന്റെ മധ്യഭാഗത്ത് ടാർസാനിയയിലെ മെറെലാനി കുന്നുകളിൽ നിന്ന് ലഭിച്ച 550 കാരറ്റുള്ള ക്വീൻ ഓഫ് മെറെലാനി എന്ന വയലറ്റ്-ബ്ലൂ ടാൻസാനൈറ്റ് ലോക്കറ്റാണുള്ളത്. ഇതിനൊപ്പം 30 കാരറ്റ് പോൾക്കി ഡയമണ്ട് മോതിരവും ധരിച്ചു.
സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത് 'ട്രീ ഓഫ് ലൈഫ്' എന്ന തീമിൽ വരുന്ന ഔട്ട്ഫിറ്റാണ് സുധ ധരിച്ചത്. ഇത് സ്റ്റൈൽ ചെയ്തത് മരിയൽ ഹെയ്‌നാണ്. 3000 വർഷം പഴക്കമുള്ള കലംകാരി കലാരൂപത്തെ വെൽവെറ്റ്, ഗോൾഡ് സാരി, സർദോസി വർക്കുകളിലൂടെ ആധുനിക രീതിയിൽ അവതരിപ്പിച്ചാണ് ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്.
മെറ്റ് ഗാലയിൽ നിന്നുള്ള ചിത്രങ്ങൾ അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. 'ഹൈദരാബാദ് എന്റെ ഉത്ഭവം മാത്രമല്ല, അതൊരു ഭാഷയും താളവും ജീവിതരീതിയും കൂടിയാണ്. ഈ രൂപത്തിലൂടെ ദക്ഷിണേന്ത്യൻ ഭാവനയിൽ ആഴത്തിൽ വേരൂന്നതിനോടൊപ്പം ആഗോളവേദിയിൽ അനായാസം നിലനിൽക്കാൻ കഴിയുന്ന രൂപത്തിലേക്ക് അതിനെ മാറ്റിയെടുക്കാനും ഞാൻ ആഗ്രഹിച്ചു.'-സുധ കുറിച്ചു.
2021-ലാണ് അവർ മെറ്റ് ഗാലയിൽ അരങ്ങേറുന്നത്. 2023 കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപറ്റിലും അവർ ഫാഷൻ പരീക്ഷണം നടത്തിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ മേഘ എഞ്ചിനീയറിങ് ആന്റ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിന്റെ ഡയറക്ടറാണ് സുധ റെഡ്ഡി. വ്യവസായി മേഘ കൃഷ്ണ റെഡ്ഡിയെ വിവാഹം ചെയ്ത അവർക്ക് രണ്ട് മക്കളുണ്ട്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. സുധ റെഡ്ഡി ഫൗണ്ടഷേന്റെ ചെയർപേഴ്‌സൺ കൂടിയാണ് അവർ.
Content Highlights: Sudha Reddy wore a 142 crore necklace featuring a 550-carat 'Queen of Merelani' tanzanite locket., The ensemble was designed by Manish Malhotra, inspired by the 3000-year-old Kalamkari art form
Published: 06 May 2026, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented