ദിയോറിയ (ഉത്തർപ്രദേശ്): മോമോസ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ച് ഏഴാം ക്ലാസ് വിദ്യാർഥിയിൽനിന്ന് തട്ടിയെടുത്തത് 85 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ. സംഭവത്തിൽ മൂന്ന് യുവാക്കളുടെപേരിൽ പോലീസ് കേസെടുത്തു. യു.പി.യിലെ ദുമ്രി ചൗരാഹയിൽ മോമോസ് കട നടത്തുന്ന യുവാക്കൾ മകന് സൗജന്യമായി മോമോസ് നൽകി പകരം വീട്ടിലെ ആഭരണങ്ങൾ കൈക്കലാക്കിയെന്നാരോപിച്ച് പിതാവാണ് പോലീസിൽ പരാതി നൽകിയത്.

To advertise here,

വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കാണാതായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ ചോദ്യം ചെയ്തതോടെ മോമോസ് വിൽപ്പനക്കാർക്ക് ആഭരണങ്ങൾ നൽകിയതായും സമ്മതിച്ചു. തനിക്ക് മോമോസ് വലിയ ഇഷ്ടമാണെന്നും പണം ഇല്ലാത്തതുകൊണ്ടാണ് വീട്ടിലെ സ്വർണം മോഷ്ടിച്ച് ഓരോതവണ മോമോസ് കഴിക്കുമ്പോഴും പകരമായി ഓരോ സ്വർണാഭരണങ്ങൾ നൽകുകയായിരുന്നെന്നും കുട്ടി പറഞ്ഞു.