ചർമസംരക്ഷണത്തെക്കുറിച്ച് യു.എസ്. സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുൾ എൽ-സയീദ് സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. കണ്ടന്റ് ക്രിയേറ്റർ സുസെയ്ൻ ലാംബർട്ടന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ചർമസംരക്ഷണത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുന്നത്. അബ്ദുൾ എൽ-സയീദിനോട് ചർമം എങ്ങനെയാണ് ഇങ്ങനെ മനോഹരമായിരിക്കുന്നത് എന്ന് സുസെയ്ൻ ചോദിക്കുന്നുണ്ട്. അതിന് കാരണം തന്റെ ജെനറ്റിക്‌സ് ആണെന്ന് അദ്ദേഹം പറയുന്നു.

To advertise here,

സുന്ദരനാണെന്ന് കരുതുന്നുണ്ടെന്ന് സമ്മതിക്കണമെന്ന് അതിനിടയിൽ തമാശയായി സുസെയ്ൻ പറയുന്നുണ്ട്. എന്നാൽ ആളുകൾ അങ്ങനെ ചിന്തിക്കുന്നുണ്ടെന്ന കാര്യം താൻ സമ്മതിക്കും എന്ന് അബ്ദുൾ ചിരിയോടെ പറയുന്നു. തുടർന്നാണ് ചർമസംരക്ഷണം നടത്തുന്നത് എങ്ങനെയാണെന്ന് അദ്ദേഹം തുറന്നുപറയുന്നത്.

ഒരു ദിവസം ആരംഭിക്കുന്നത് മുതൽ തുടങ്ങാം. മുഖം കഴുകും, തുടർന്ന് എണ്ണമയമുള്ള ചർമത്തിന് വേണ്ടിയുള്ള സെറവേ ആണ് മുഖത്ത് പുരട്ടുക. ഈജിപ്ഷ്യൻ പാരമ്പര്യമായതുകൊണ്ട് എണ്ണമയമുള്ള ചർമമാണ് തന്റേതെന്ന് അദ്ദേഹം പറയുന്നു. തുടർന്ന് സൺസ്‌ക്രീൻ പുരട്ടും. പകൽ സമയത്ത് സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണത്തിന് അദ്ദേഹം പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. പ്രത്യേകം വാഹനം ഓടിച്ച ശേഷമോ അല്ലെങ്കിൽ ദീർഘനേരം വെയിലേറ്റ ശേഷമോ, ഉച്ചയ്ക്ക് ഒരു മണിയോടെ സൺസ്‌ക്രീൻ വീണ്ടും പുരട്ടാൻ അദ്ദേഹം മറക്കാറില്ല.

സാൻഡ്‌വിച്ച് ഫേഷ്യൽ മെത്തേഡാണ് രാത്രികാലങ്ങളിൽ അബ്ദുൾ എൽ സയീദ് പിന്തുടരുന്നത്. മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ആദ്യം ഒരു പാളി മോയ്സ്ചറൈസർ പുരട്ടുന്നു. ഇതിന് മുകളിലായി വളരെ ചെറിയ അളവിൽ (ഒരു ചെറുപയർ മണിയുടെ അത്രയും) റെറ്റിനോയിക് ആസിഡ് പുരട്ടും. തുടർന്ന് ചർമത്തിന്റെ ഈർപ്പം നിലനിർത്തുന്നതിനായി ഒരു പാളി മോയ്സ്ചറൈസർ കൂടി പുരട്ടും.റെറ്റിനോയിഡ് ഉപയോഗിക്കാത്ത രാത്രികളിൽ കാര്യങ്ങൾ കൂടുതൽ ലളിതമാണ്. രണ്ട് തവണ മോയ്സ്ചറൈസർ മാത്രം പുരട്ടും. രാവിലെ ഉണരുമ്പോൾ രാത്രിയിൽ ഉപയോഗിച്ച ഉൽപ്പന്നങ്ങൾ കഴുകിക്കളയുന്നതാണ് അദ്ദേഹത്തിന്റെ രീതി.

താടി വടിച്ച ശേഷമുണ്ടാകുന്ന ചർമ്മത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും അദ്ദേഹം പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. ഷേവിംഗിന് ശേഷം ഉണ്ടാകാൻ സാധ്യതയുള്ള ഉള്ളിലേക്ക് വളരുന്ന മുടികളും കുരുക്കളും തടയാനായി 'പംപ് സ്റ്റോപ്പർ' എന്ന ഉൽപ്പന്നമാണ് ഉപയോഗിക്കുന്നത്.