പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ഡോ. ബാലകൃഷ്ണ വാര്യർ അന്തരിച്ചു. പന്തളം എൻഎസ്എസ് കോളേജ് റിട്ട. പ്രൊഫസർ, അനുഷ്ഠാന വിജ്ഞാനകോശം, വാസ്തു ജ്യോതിഷം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവ്, കലണ്ടർ തയ്യാറാക്കുന്ന സർക്കാർ കൺസൾട്ടന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പഞ്ചാംഗം, ഗുരുവായൂർ ദേവസ്വം ബോർഡ് പഞ്ചാംഗം, ജ്യോതിഷഭൂഷണം, വിദ്യാരംഭം, ജന്മഭൂമി പഞ്ചാംഗങ്ങളുടെ ഗണിതകർത്താവ്, കേരള ക്ഷേത്ര സംരക്ഷണ സമിതി മുൻ പ്രസിഡന്റ്, അഖിലകേരള ജ്യോതി:ശാസ്ത്ര മണ്ഡലം സംസ്ഥാന പ്രസിഡന്റ്, സമസ്ത കേരള വാര്യർ സമാജം ആലപ്പുഴ ജില്ല മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ (19/11/2026) ഉച്ചയ്ക്ക് മൂന്നിന് നങ്ങ്യാർകുളങ്ങരയിലെ വീട്ടുവളപ്പിൽ
ഭാര്യ: ഹരിപ്പാട് നങ്ങ്യാർകുളങ്ങര വാര്യത്ത് മായാദേവിയാണ്(റിട്ട. ജോ. ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ്), മക്കൾ: മുക്ത, മഞ്ജു. മരുമക്കൾ: പി.ടി. രാധാകൃഷ്ണൻ, ഡോ. വി.വി. ഗിരി.
Published: 18 Nov 2026, 05:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented