ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ വി.എസ്. ബാബു (75) അന്തരിച്ചു. ഇക്കഴിഞ്ഞ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ നിന്ന് ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തിയാണ് വി.എസ്.ബാബു എംഎൽഎ ആയത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
ശ്വസനസംബന്ധമായ അസുഖത്തെത്തുടർന്ന്, സെപ്റ്റംബർ 9-ന് അദ്ദേഹത്തെ ചെന്നൈയിലെ എം.ജി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം, അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയും, തുടർന്ന് ഹൃദയസ്തംഭനം ഉണ്ടാകുകയും ഇന്ന് ഉച്ചയ്ക്ക് 2.24-ഓടെ മരണം സംഭവിക്കുകയുമായിരുന്നു.
വി.എസ്. ബാബു ടി.വി.കെ.യിൽ ചേരുന്നതിനുമുൻപ് ഡി.എം.കെ.യിലും അണ്ണാ ഡി.എം.കെ.യിലും പ്രവർത്തിച്ചിരുന്നു. 2006-ൽ പുരസവാക്കത്തുനിന്ന് ഡി.എം.കെ. സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. 2011-ൽ ഡി.എം.കെ.യുടെ നോർത്ത് ചെന്നൈ സെക്രട്ടറിയായിരുന്ന ബാബു കൊളത്തൂരിൽ എം.കെ. സ്റ്റാലിൻ മത്സരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രചാരണ സെക്രട്ടറിയായിരുന്നു. എന്നാൽ, സ്റ്റാലിന് ഭൂരിപക്ഷം കുറഞ്ഞുപോയെന്നാരോപിച്ച് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കി. തുടർന്ന് അണ്ണാ ഡി.എം.കെ.യിൽ ചേർന്നു. പിന്നീട് ടി.വി.കെ.യിൽ ചേർന്ന വി.എസ്. ബാബു പാർട്ടിയുടെ ജോ. ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച് വരികയായിരുന്നു.
Content Highlights: TVK MLA and joint general secretary VS Babu passed away at the age of 75., He suffered a cardiac arrest while undergoing treatment for respiratory illness at MGM Hospital, Chennai., He famously defeated DMK leader MK Stalin in the Kolathur constituency during the recent Tamil Nadu assembly elections.
Published: 19 Nov 2026, 04:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented