
കോഴിക്കോട്: കുടുംബബിസിനസിന്റെ സാധ്യതകളും കരുത്തും പങ്കുവെച്ച ഇന്തോ ട്രാൻസ് വേൾഡ് ചേംബർ ഓഫ് കൊമേഴ്സിന്റെ (ഐടിസിസി) ‘ദി പവർ ഓഫ് ഫാമിലി ബിസിനസ്’ കോൺക്ലേവ്. മേയർ ഡോ. ബീനാഫിലിപ്പ് ഉദ്ഘാടനംചെയ്തു. ‘മാതൃഭൂമി’ ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ മുഖ്യാതിഥിയായി.
തലമുറമാറ്റത്തിലൂടെയുള്ള വൈവിധ്യവത്കരണമാണ് കുടുംബബിസിനസുകളുടെ വിജയത്തിന്റെ രഹസ്യം. കുടുംബബിസിനസ് മികച്ചരീതിയിൽ കൊണ്ടുപോകുന്നതിന്റെ ഏറ്റവുംവലിയ ഉദാഹരണമാണ് പി.വി. ചന്ദ്രന്റെ കുടുംബമെന്ന് മേയർ പറഞ്ഞു. പി.വി. ചന്ദ്രനും സഹോദരൻ പി.വി. ഗംഗാധരനും രാമലക്ഷ്മണന്മാരെപ്പോലെയാണ്. പി.വി. സാമി മുതലുള്ളവർ വ്യക്തിബന്ധങ്ങൾക്ക് ഏറെ പ്രാധാന്യംകൊടുത്തവരാണ്. അതിപ്പോൾ പി.വി. നിധീഷിലോളം എത്തിനിൽക്കുന്നെന്ന് മേയർ പറഞ്ഞു.
കുടുംബബിസിനസ് മൂന്നാംതലമുറവരെയെങ്കിലും എത്തിനിൽക്കുന്നത് ഇന്ന് 14 ശതമാനമാണെന്നും നാലാംതലമുറയിൽ അഞ്ചുശതമാനമാണെന്നും പി.വി. ചന്ദ്രൻ പറഞ്ഞു. കാലത്തിനൊത്ത് മാറാൻപറ്റണമെന്നും അതിന് സാങ്കേതികവിദ്യ പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐടിസിസി കണക്ട് ലോഞ്ചിങ് പി.വി. ചന്ദ്രൻ നിർവഹിച്ചു.
ഐടിസിസി ചെയർമാൻ അബ്ദുൾ കരീം, എക്സി. ഡയറക്ടർ രാജേഷ് ശർമ, ഷുക്കൂർ കിനാലൂർ, മോഹൻജി, സന്തോഷ്ബാബു, മധു ഭാസ്കരൻ, വി.കെ. മാധവ് മോഹൻ, സഹലാ പർവീൻ, അൻവർ സാം, എ.എം. ആഷിഖ്, കെ. സുരേഷ്, നിഷാന്ത് തോമസ്, ഡോ. സന്തോഷ് ശ്രീധർ, മെഹറൂഫ് മണലൊടി, കെ.വി. സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ തലമുറയ്ക്ക് നിലവിലുള്ള കുടുംബബിസിനസ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്നതും അതിന് ആവശ്യമായ കാര്യങ്ങളും ആണ് പ്രധാനമായും കോൺക്ലേവ് ചർച്ച ചെയ്തത്.
Content Highlights: the power of family business conclave
Published: 06 May 2025, 08:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented