കോഴിക്കോട് : കുട്ടികളിലെ അപൂർവ ജനിതക അസ്ഥിപേശി രോഗങ്ങൾക്കായി ബേബി മെമ്മോറിയൽ ആശുപത്രി (ബി.എം.എച്ച്.) ആരംഭിക്കുന്ന പ്രിസം (പീഡിയാട്രിക് റെയർ, ഇൻഹെറിറ്റഡ്, സ്‌കെലിടൽ ആൻഡ് മസ്‌കുലാർ ഡിസോഡേഴ്‌സ്) ക്ലിനിക്ക് ഉദ്ഘാടനംചെയ്തു. ഭിന്നശേഷി അവകാശപ്രവർത്തക ധന്യാ രവി ക്ലിനിക് ഉദ്ഘാടനംചെയ്തു. സെറിബ്രൽ പാൾസി ഉൾപ്പെടെയുള്ള ജനിതക, നാഡീ-പേശി, അസ്ഥിസംബന്ധമായ രോഗാവസ്ഥകളുള്ളവർക്കായി ബി.എം.എച്ച്. ആരംഭിക്കുന്ന പ്രിസം ക്ലിനിക്ക് ഏറെ പ്രതീക്ഷനൽകുന്നതാണെന്ന് അവർ പറഞ്ഞു. ബി.എം.എച്ച്. ചെയർമാൻ ഡോ. കെ.ജി. അലക്‌സാണ്ടർ അധ്യക്ഷനായി. ജനിതകം, ന്യൂറോളജി, ശിശുരോഗം, ഓർത്തോപീഡിക്‌സ്, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ധർ ഒരേദിവസം ഒരു കുടക്കീഴിൽ കുട്ടിയെ പരിശോധിക്കുന്ന സംവിധാനം രാജ്യത്തുതന്നെ അപൂർവമാണെന്ന് ക്ലിനിക് ലീഡ് ഡോ. ഈശ്വർ ടി. രമണി പറഞ്ഞു. കുട്ടിയുടെ എല്ലാ ചികിത്സകളും ഒരൊറ്റ പദ്ധതിയായി ഏകോപിപ്പിച്ച് സ്‌നേഹത്തോടെ പരിചരിക്കുകയാണ് ലക്ഷ്യമെന്ന് തന്റെ അനുഭവങ്ങൾ പങ്കുവെച്ച് അദ്ദേഹം വ്യക്തമാക്കി.

To advertise here,

ഡോ. ഉജ്ജ്വൽ ജോർജ്, സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോ. ഷാജി തോമസ് ജോൺ, ബി.എം.എച്ച്. ക്ലസ്റ്റർ ഹെഡും മാർക്കറ്റിങ് ജി.എമ്മുമായ ഡോ. വി. അജേഷ് നമ്പ്യാർ, മെഡിക്കൽ ജനറ്റിക്‌സ് കൺസൾട്ടന്റ് ഡോ. മുഹമ്മദ് ഷബീർ, പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. അഞ്ചു അന്ന ചെറിയാൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ കൺസൾട്ടന്റ് ഡോ. എൻ.പി. പ്രഗീത്, ഡോ. വി. മുഹ്‌ലിസ തുടങ്ങിയവർ സംസാരിച്ചു.