
കോഴിക്കോട്: വടകര എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് സമഗ്രശിക്ഷാ കേരളം (SSK) കോഴിക്കോട് ജില്ലാ മുൻ കോർഡിനേറ്റർ അബ്ദുൽ ഹക്കീമിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ പരാതികളിലാണ് വിജിലൻസിന്റെ നടപടി. അടുത്തിടെ സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് അബ്ദുൽ ഹക്കീം.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കേസിൽ പരാതിക്കാരന്റെ മൊഴി വിജിലൻസ് അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
എംഡിഎംഎ കേസിൽ അറസ്റ്റിലായ കീർത്തന, കാവ്യ, നീഷ്മ എന്നീ അധ്യാപികമാർ പേരാമ്പ്ര ബിആർസിക്ക് (BRC) കീഴിൽ കരാർ അടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ കരാർ കാലാവധി പൂർത്തിയായിട്ടും വീണ്ടും അനധികൃതമായി നിയമനം നൽകി എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
എംഡിഎംഎ കേസ് എന്നത് ഈ ക്രമക്കേടുകളുടെ ഒരു ഭാഗം മാത്രമാണെന്നും, ഇതിനേക്കാൾ ഗുരുതരമായ അച്ചടക്ക ലംഘനങ്ങളും കെ.ഇ.ആർ. (KER) ചട്ടലംഘനങ്ങളും അഴിമതിയുമാണ് അവിടെ നടന്നിട്ടുള്ളതെന്നും ദുൽഖിഫിൽ ആരോപിക്കുന്നു. ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും കേസിൽ വിശാലമായ, കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ദുൽഖിഫിൽ ആവശ്യപ്പെട്ടു.
നിലവിൽ പ്രാഥമിക വിവരശേഖരണമാണ് വിജിലൻസ് നടത്തിവരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികളിലേക്ക് കടക്കുക. എംഡിഎംഎ കേസിൽ ഇതുവരെ കീർത്തന, കാവ്യ, നീഷ്മ എന്നീ അധ്യാപികമാർ ഉൾപ്പെടെ ഏഴ് പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇതിൽ ആദ്യം അറസ്റ്റിലായ പ്രതികളെല്ലാം നിലവിൽ ജാമ്യത്തിലാണ്.
Content Highlights: Vigilance has initiated a preliminary investigation against Abdul Hakeem, former district coordinator of Samagra Shiksha Kerala in Kozhikode, for alleged misuse of official position and illegal wealth accumulation, following a complaint by Youth Congress State General Secretary V.P. Dulqufihl. The investigation is linked to the Vadakara MDMA case, involving teachers Keerthana, Kavya, and Neeshma, who were allegedly reappointed illegally after their contract expired under Perambra BRC.
Published: 23 Oct 2026, 08:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented