കോഴിക്കോട്: കാൽ നൂറ്റാണ്ട് മുന്നത്തെ കൗമാര കുതൂഹലങ്ങളുടെ ഓർമകളുമായി ഹിമായത്തുൽ ഇസ്ലാം സ്‌കൂൾ ഹയർ സെക്കൻഡറി വിഭാഗം പൂർവ വിദ്യാർഥികൾ ഒത്തു ചേർന്നു. പൂർവ്വ വിദ്യാർത്ഥി സംഗമം ഹംസഫർ 25 മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലിയുണ്ട ഭാഗമായ
’ഹിമം 25’ മാഗസിന്റെ കവർ പേജ് മേയർ പ്രകാശനം ചെയ്തു.
പഠനത്തിൽ പിന്നാക്കമായ വിദ്യാർഥികൾക്ക് തുണയാകുന്ന റീടേക് പദ്ധതിയുടെ ഉദ്ഘാടനം കെ.പി.നൗഷാദ് അലി എം.എൽ.എയും വനിത പുനരധിവാസ പദ്ധതി ഷി കെയറിൻ്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീയും നിർവഹിച്ചു. ടി.പി നാസിം ബക്കർ പദ്ധതികൾ വിശദീകരിച്ചു.
വിരമിച്ച അധ്യാപക അനധ്യാപക ജീവനക്കാരെയും ,വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥികളെയും കെ.എം. അഭിജിത്ത് എം.എൽ.എ. ആദരിച്ചു. ഗായകൻ ഹനാൻഷാ എൻ എസ് എസ് ജേഴ്സി ലോഞ്ചിംഗ് നടത്തി. ടികെ ആസിഫ് അധ്യക്ഷനായി. കൗൺസിലർമാരായ ഫർസീന , ടി പി എം ജിഷാൻ, സി ആമിറ , സോഫിയ അനീഷ് , പ്രിൻസിപ്പൽ ടി.പി മുഹമ്മദ് ബഷീർ, മാനേജർ പി.കെ.വി. അബ്ദുൽ അസീസ് , ഹെഡ്മാസ്റ്റർ വി.കെ ഫൈസൽ , നിഷാൻ അഹമ്മദ് ബിൻ മുസ്തഫ, സംസാരിച്ചു. സി എ ഉമ്മർ കോയ (സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡൻ്റ്) പി.ടി.എ. പ്രസിഡന്റ് പി.ടി റാസിക് , എം.പി.ടി.എ പ്രസിഡന്റ് ഷംസിയ,സ്റ്റാഫ് സെക്രട്ടറി ഡി ബിന്ദു ,പി മുസിന സന്നിഹിതരായി.എൻ. ലബീബ് സ്വാഗതവും
 സി.എ. ഫഹദ് നന്ദിയും പറഞ്ഞു.

To advertise here,