മാവൂർ: സെവൻ അപ്പിന്റെ ശീതള പാനീയക്കുപ്പി പൊട്ടിത്തെറിച്ച് സാധനങ്ങൾവെക്കുന്ന തട്ട് തകർന്നു. കുറ്റിക്കടവിലെ കൊളങ്ങോട്ട് പൊയിൽ ശിഹാബുദീന്റെ ബേക്കറിയിലെ രണ്ട് ലിറ്ററിന്റെ സെവൻ അപ്പ് ആണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. കടയിൽ പലഹാരങ്ങൾ വാങ്ങാനും ചായകുടിക്കാനും ആളുകളുള്ളപ്പോഴാണ് ഉഗ്രശബ്‌ദത്തോടെ കുപ്പി പൊട്ടിത്തെറിച്ചത്. കടയിലുള്ള ആളുകൾ ഇറങ്ങിയോടിയതിനാൽ ആർക്കും പരിക്കില്ല. ശബ്ദംകേട്ട് തൊട്ടടുത്ത കടയിലും ബസ്‌സ്റ്റോപ്പിലുമുള്ളവർ ഓടിയെത്തിയപ്പോൾ കണ്ടത് കുപ്പി പൊട്ടിത്തെറിച്ച് തട്ട് തകർന്ന് കിടക്കുന്നതും തൊട്ടടുത്തുണ്ടായിരുന്ന സാധനങ്ങൾ തെറിച്ച് വീണുകിടക്കുന്നതുമായിരുന്നു. ശബ്ദംകേട്ട് ബോംബ് പൊട്ടിയതാണെന്നാണ് തോന്നിയതെന്ന് ഓടിക്കൂടിയവർ പറഞ്ഞു.
Content Highlights: A 2-litre Seven-Up bottle exploded with a loud noise inside a bakery in Kuttikkadavu, Mavoor., The blast completely destroyed the display shelf where the items were kept., No injuries were reported as customers and staff managed to rush out safely., Locals mistook the explosion sound for a bomb blast.
Published: 02 Oct 2026, 09:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented