കോഴിക്കോട്: ചക്കോരത്തുകുളം ഈസ്റ്റ്ഹില്‍ റോഡിലെ തപോവനം പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഗീതോപാസകരുടെ കൂട്ടായ്മയായ തപോവനം മെലഡീസിന്റെ ശ്രാവണ പൗര്‍ണ്ണമി സംഗീത പരിപാടി 2025 മെയ് 24 ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്നു. കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ. തോട്ടത്തില്‍ രവീന്ദ്രന് ശ്രാവണ പൗര്‍ണ്ണമിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. ചടങ്ങില്‍ ചലച്ചിത്രഗാന രംഗത്തെ പ്രമുഖ വ്യക്തികള്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരമായ അക്ഷരരത്നം ലെജന്ററി അവാര്‍ഡ് പ്രശസ്ത കവിയും ഗാന രചയിതാവുമായ എം.ഡി. രാജേന്ദ്രന് ചലച്ചിത്ര ഗാന ഗവേഷകന് രവി മേനോന് സമ്മാനിക്കും. രവി മേനോന് ചെയര്മാന് ആയിട്ടുള്ള ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയായിരുന്നു കഴിഞ്ഞ തവണ പ്രസ്തുത അവാര്‍ഡിന് അര്‍ഹനായത്.
തപോവനം മെലഡീസ് കണ്‍വീനര്‍ നന്ദകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജോ. കണ്‍വീനര്‍ രാജേന്ദ്രന് കെ. സ്വാഗതം പറയും. ഡോ. മെഹറൂഫ് രാജ്, ഇ.വിജയരാജന്‍ എന്നിവര്‍ ആശംസയും ഷീബ പ്രേമാനന്ദ് നന്ദിയും പ്രകാശിപ്പിക്കും. തുടര്‍ന്ന് 6 മണിക്ക് തപോവനം മെലഡീസ് ഒരുക്കുന്ന എം.ഡി.രാജേന്ദ്രന് രചന നിര്‍വഹിച്ച ഗാനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള അറിയാതെ.... അറിയാതെ... എന്ന സംഗീത നിശയും അരങ്ങേറുന്നതാണ്. കണ്‍വീനര്‍ നന്ദകുമാര്‍, ജോ.കണ്‍വീനര്‍മാരായ രാജേന്ദ്രന് കെ, ഷീബ പ്രേമാനന്ദ്, ട്രഷറര്‍ ലേഖ കോറോത്ത്, ശ്രീരാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: Thapovanam Melodies Shravanapournami music program is on May 24th
Published: 17 May 2025, 02:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented