കൊയിലാണ്ടി : ജില്ലാസഹകരണ വാരാഘോഷം തിങ്കളാഴ്ച കൊയിലാണ്ടിയിൽനടക്കും. രാവിലെ 11 മുതൽ ലോറി സ്റ്റാൻഡിനുസമീപം സൂരജ് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ. ഉദ്ഘാടന സമ്മേളനം, സെമിനാർ, റിസ്ക് ഫണ്ട് വിതരണം, സമ്മാനദാനം, ഘോഷയാത്ര, സഹകാരിസംഗമം എന്നിവ നടക്കും.
മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. കെ. പ്രവീൺകുമാർ എം.എൽ.എ. അധ്യക്ഷനാകും. എം.കെ. രാഘവൻ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ വി.ടി. സൂരജ് എം.എൽ.എ. സമ്മാനദാനം നിർവഹിക്കും. സെമിനാറിൽ വടകര സി.സി.യു. ചെയർമാൻ രവീന്ദ്രൻ ആയാടത്തിൽ അധ്യക്ഷനാകും.
ശ്രദ്ധേയമായി ഫ്ലാഷ് മോബ്
തിങ്കളാഴ്ച കൊയിലാണ്ടിയിൽ നടക്കുന്ന ജില്ലാ സഹകരണ വാരാഘോഷത്തിന്റെ പ്രചാരണാർഥം കോഴിക്കോട് ഇ.എം.എസ്. മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് സെന്ററുമായി സഹകരിച്ച് ജില്ലാ സഹകരണ വാരാഘോഷം സംഘാടകസമിതി വിവിധകേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഫ്ലാഷ് മോബിന്റെ ഭാഗമായി വിവിധകേന്ദ്രങ്ങളിൽ സഹകരണ ചോദ്യോത്തര മത്സരവും സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് ഇ.എം.എസ്. കോ-ഓപ്പറേറ്റീവ് സെന്ററിൽ ഡെപ്യൂട്ടി രജിസ്ട്രാർ വി. ഫിറോസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ എം.സി. അജിത് അധ്യക്ഷതവഹിച്ചു. ശ്രുതി, നിമ്മി, അനാമിക, വി.പി. അരുണിമ, അപർണ, റിൻസി, അനന്യ, നന്ദിത, ഷിജിത്ത് ലാൽ, സബീഷ്, മിഥുന, ആതിര, സ്മൃത, ഇന്ദ്രജിത്ത് എന്നിവർ നേതൃത്വംനൽകി.
കോഴിക്കോട് ബീച്ചിൽ നടന്ന സമാപനച്ചടങ്ങിൽ ജോയിന്റ് രജിസ്ട്രാർ കെ. ഷീജ, എസ്.സി/എസ്.ടി അസിസ്റ്റന്റ് രജിസ്ട്രാർ കെ. സിന്ദു, സ്പെഷ്യ്ൽ ഗ്രേഡ് ഇൻസ്പെക്ടർ നിഷ എന്നിവർ സംസാരിച്ചു.
Published: 16 Nov 2026, 02:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented