വൈപ്പിൻ: പത്രപ്രവർത്തകൻ സലാം എടവനക്കാടിന്റെ സ്മരണയ്ക്കായി പി.കെ.ബാലകൃഷ്ണൻ മെമ്മോറിയൽ ട്രസ്റ്റ് വൈപ്പിൻ പ്രസ്‌ക്ലബ് ഏർപ്പെടുത്തിയ പ്രഥമ സംസ്ഥാന അവാർഡ് മാതൃഭൂമി പറവുർ ലേഖകൻ ടി.സി. പ്രേംകുമാറിന്. നൂലിഴകൾ പാകിയ തറികളിൽ ഒരു ദേശത്തിന്റെ കസവുകരയിട്ട ചേന്ദമംഗലം കൈത്തറി മേഖലയെക്കുറിച്ചു 2025 ഓഗസ്റ്റ് 20 മുതൽ 24വരെ പ്രസിദ്ധീകരിച്ച പരമ്പരയ്ക്കാണ് അവാർഡ്.

To advertise here,

15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് എടവനക്കാട് എച്ച്ഐഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ 10ന് വൈകിട്ട് 5ന് ചേരുന്ന സമ്മേളനത്തിൽ മന്ത്രി റോജി എം.ജോൺ സമ്മാനിക്കും. ടോണി ചമ്മണി എംഎൽഎ പങ്കെടുക്കും. സാഹിത്യകാരൻ പൂയപ്പിള്ളി തങ്കപ്പൻ അനുസ്മരണ പ്രഭാഷണം നടത്തും.