എമ്മി അവാർഡിൽ ചരിത്രം കുറിച്ച് വെൽഷ് നടൻ മാത്യു റിസ്. മികച്ച നടനുള്ള രണ്ട് പുരസ്‌കാരങ്ങൾ നേടിയാണ് മാത്യു ചരിത്രത്തിന്റെ ഭാഗമായത്. സൂപ്പർനാച്വറൽ ടി.വി. കോമഡി വിഡോസ് ബേ, സൈക്കോളജിക്കൽ ത്രില്ലർ ദ ബീസ്റ്റ് ഇൻ മി എന്നിവയിലെ അഭിനയത്തിനാണ് മാത്യുവിന് പുരസ്‌കാരം.

To advertise here,

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിച്ച അദ്ദേഹം, തന്റെ നേട്ടം സ്വന്തം നാടായ വെയിൽസിലെ ജനങ്ങൾക്ക് സമർപ്പിച്ചു. 'ചെറിയൊരു രാജ്യമാണെങ്കിലും നമ്മൾ കരുത്തരാണ്, ഇത് അവിശ്വസനീയമായി തോന്നുന്നു,' എന്ന് പറഞ്ഞ അദ്ദേഹം വെൽഷ് ഭാഷയിൽ നന്ദിയും അറിയിച്ചു.

തിങ്കളാഴ്ച ലോസ് ആഞ്ജലിസിൽ നടന്ന ചടങ്ങിൽ 19 പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. നേരത്തെ, നടന്ന ക്രിയേറ്റീവ് ആർട്‌സ് എമ്മി ചടങ്ങിൽ നിരവധി അവാർഡുകൾ വിതരണം ചെയ്തിരുന്നു. തുടർന്ന് പ്രധാന ചടങ്ങിലേക്ക് ഏറ്റവും ശ്രദ്ധേയമായ വിഭാഗങ്ങൾ മാത്രമാണ് മാറ്റിവെച്ചിരുന്നത്.

മറ്റ് പ്രധാന പുരസ്‌കാരങ്ങൾ:

ഡ്രാമാ സീരീസ്- ദ പിറ്റ്
കോമഡി സീരീസ്- വിഡോസ് ബേ
ലിമിറ്റഡ്/ ആന്തോളജി സീരീസ്- ഡിടിഎഫ് സെന്റ് ലൂയിസ്
മികച്ച നടൻ (ഡ്രാമ സീരീസ്)- നോഹ് വെയിൽ- ദ പിറ്റ്
മികച്ച നടി (ഡ്രാമ സീരീസ്)- റിയ സീഹോൺ- പ്ലൂരിബസ്
മികച്ച നടൻ (കോമഡി സീരീസ്)- മാത്യു റിസ് (വിഡോസ് ബേ)
മികച്ച നടി (കോമഡി സീരീസ്)- ജീൻ സ്മാർട്ട്- ഹാക്‌സ്
മികച്ച നടൻ (ലിമിറ്റഡ്/ ആന്തോളജി സീരീസ്)- മാത്യു റിസ്- ദ ബീസ്റ്റ് ഇൻ മി
മികച്ച നടി(ലിമിറ്റഡ്/ആന്തോളജി സീരീസ്)- സാലി ഫീൽഡ്- റിമാർക്കബ്ലി ബ്രൈറ്റ് ക്രീച്ചേഴ്‌സ്
സഹനടൻ (ഡ്രാമ)- ടോം പെൽഫ്രി- ടാസ്‌ക്
സഹനടി (ഡ്രാമ)- അല്ലിസൺ ജാനി- ദ ഡിപ്ലോമാറ്റ്
സഹനടൻ (കോമഡി സീരീസ്)- സ്റ്റീഫൻ റൂട്ട്- വിഡോവ്‌സ് ബേ
സഹനടി (കോമഡി സീരീസ്)- കെയ്റ്റ് ഒ ഫ്ലിൻ- വിഡോസ് ബേ