കോഴിക്കോട്: പ്രകൃതിയെ സ്‌നേഹിക്കുന്നവർക്ക് സന്തോഷത്തിനായി മറ്റൊരുവഴി തേടേണ്ടിവരില്ലെന്ന് ഓർമ്മിപ്പിച്ച് അതിലൂടെ സ്‌കൂളിലും സമൂഹത്തിലും മാറ്റത്തിന്റെ ഉറവയുണ്ടാക്കിയ നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന് ജില്ലയിലെ സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം പുരസ്‌കാരം. പരിസ്ഥിതിയെക്കുറിച്ച് എഴുതിയും കുഞ്ഞുസിനിമ ഒരുക്കിയും നട്ടും നനച്ചും മണ്ണും വെള്ളവുമില്ലാതെ നിലനില്പ്പില്ലെന്നും സ്‌കൂളിലെ 'ഉറവ്' സീഡിലെ കുട്ടികൾ തെളിയിച്ചു.

To advertise here,

ഫെഡറൽ ബാങ്കുമായി സഹകരിച്ചാണ് മാതൃഭൂമി സീഡ് പദ്ധതി നടപ്പാക്കുന്നത്. കൃഷി, ജലസംരക്ഷണം, ശുചീകരണം, പരിസ്ഥിതി എഴുത്ത്, ആരോഗ്യം തുടങ്ങി പലമേഖലകളിലും സീഡ് കുട്ടികൾ പ്രവര്ത്തിച്ചു. 'തനിച്ചല്ല' എന്ന പദ്ധതിയിലൂടെ പലതരം ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. രക്ഷിതാക്കള്ക്ക് ബോധവത്കരണം, ഓൺലൈൻ അഡിക്ഷൻ കുറയ്ക്കുന്നതിനുള്ള പാഠങ്ങൾ, കുട്ടികൾക്ക് അവരുടെ പ്രശ്‌നങ്ങൾ സ്വകാര്യമായി പറയാൻ പരാതിപ്പെട്ടി, ലഹരിവിരുദ്ധ ബോധവത്കരണം എന്നിവയെല്ലാം അതിലുൾപ്പെട്ടു.

'നമ്മുടെ ആരോഗ്യം നമ്മുടെ സമ്പത്ത്' എന്ന പരിപാടിയിലൂടെ സ്വയം തിരിച്ചറിയാൻ കുട്ടികൾക്കായി. എല്ലാദിവസവും യോഗ, മാനസികാരോഗ്യത്തിന് സംഗീതപരിപാടി, ആഴ്ചയിലൊരിക്കൽ കരാട്ടെ, കളരി പരിശീലനം എന്നിവയും ആർത്തവശുചിത്വ ബോധവത്കരണവുമെല്ലാം സ്‌കൂളിലുണ്ട്. മാതൃഭൂമി പത്രത്തിൽവന്ന പരിസ്ഥിതിവാർത്തകൾ ഡയറിരൂപത്തിൽ എഴുതിസൂക്ഷിക്കുന്നതാണ് പരിസ്ഥിതി എഴുത്ത്. പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്നതിന്റെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 'ശുരുവാദ്' ഹ്രസ്വചിത്രം ഒരുക്കി.

പച്ചക്കറികളും പൂവും കിഴങ്ങുവർഗങ്ങളുമെല്ലാം കൃഷിചെയ്തു. മഞ്ഞളും ഇഞ്ചിയും കൂവയും മാങ്ങാ ഇഞ്ചിയുമെല്ലാം തൊടിയിലുണ്ടായി. പന്നിശല്യത്തിനിടയിലും കപ്പയും ചേനയും ചേമ്പുമെല്ലാം വിളവെടുത്തു. കരിമ്പും നെല്ലും വാഴയുമെല്ലാം കൃഷിചെയ്തു. കുട്ടികളുടെ വീട്ടിലും കൃഷിയിറക്കി. പേരയ്ക്ക, സപ്പോട്ട, ചാമ്പക്ക, സീതപ്പഴം, മുട്ടപ്പഴം, മാമ്പഴം, റംബൂട്ടാൻ, ഡ്രാഗൺഫ്രൂട്ട് എന്നിവയെല്ലാം വീടുകളിലുണ്ടായി. കൃഷിയറിവുകൾ കർഷകരിൽനിന്നും ആരോഗ്യപാഠങ്ങൾ ഡോക്ടർമാരിൽനിന്നും അറിഞ്ഞു.

മഴക്കുഴിനിർമാണം, ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ലഘുലേഖവിതരണം, എൽ.ഇ.ഡി. ബൾബ് നിർമാണ പരിശീലനം, ഊർജസംരക്ഷണത്തിന്റെ ഭാഗമായി സൈക്കിൾ യാത്ര എന്നിവയും നടത്തി. കഴിഞ്ഞവർഷം ചെയ്ത 'പഴയ കതിർ പുതിയ കൈകളിൽ', 'എന്റെ നാടിന്റെ പൈതൃകം', 'മഴയറിയാം' എന്നീ പ്രവർത്തനങ്ങളുടെ തുടർച്ചയായി 'ഇന്നലെയുടെ ബാക്കി' പരിപാടിയും നടത്തി. ബാലികാസദനം സന്ദർശനം, ആശുപത്രികളിൽ പൊതിച്ചോർ വിതരണം എന്നിവയിലൂടെ സ്‌നേഹത്തിന്റെയും ആർദ്രതയുടെയും വിത്തുകൾ പാകി. ഇത്തരത്തിൽ കുട്ടികളുടെ മനസ്സിൽ അച്ചടക്കം, ക്ഷമ, നിരീക്ഷണപാടവം എന്നിവയെല്ലാം സീഡിലൂടെ വളർത്തിയെടുത്ത് അത് വരുംതലമുറയ്ക്ക് കൈമാറാനുമായി.

ജില്ലയിൽ ഒന്നാമതെത്തുന്ന സ്‌കൂളിന് 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ശ്രേഷ്ഠ ഹരിതവിദ്യാലയം പുരസ്‌കാരം നൽകും. വിദ്യാഭ്യാസജില്ലാതലത്തിൽ ഹരിതവിദ്യാലയം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച വിദ്യാലയങ്ങൾക്ക് 15,000, 10,000, 5000 രൂപയും പ്രശസ്തിപത്രവും നൽകും. ഹരിതമുകുള പുരസ്‌കാരം നേടിയ മികച്ച എൽ.പി. സ്‌കൂളിന് 5000 രൂപ നൽകും. മികച്ച അധ്യാപക കോഡിനേറ്റർക്ക് 5000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. സംസ്ഥാനതലത്തിൽ മികച്ച സീഡ് ചരിത്രപുസ്തകം, ഷോർട്ട് ഫിലിം എന്നിവയ്ക്കും ജില്ലയിൽ ലവ് പ്ലാസ്റ്റിക് ജൂലായ് പദ്ധതി, പരിസ്ഥിതി വാർത്ത ഡയറി എന്നിവയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വിദ്യാലയങ്ങൾക്ക് കാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കും. ജെം ഓഫ് സീഡ്, സീഡ് റിപ്പോർട്ടർ, ഹരിതജ്യോതി പുരസ്‌കാരം നേടുന്നവർക്ക് പ്രശംസാപത്രവും നൽകും.

ജില്ലാ വിജയികൾ

സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം

നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ

കോഴിക്കോട് വിദ്യാഭ്യാസജില്ല ഹരിതവിദ്യാലയം പുരസ്‌കാരം

1. നടുവട്ടം ജി.യു.പി.എസ്.

2. പുതിയങ്ങാടി അല്ഹറമൈന് ഇംഗ്ലീഷ് സ്‌കൂൾ

3. പന്തീരാങ്കാവ് കൊടല് ജി.യു.പി.എസ്.

ഹരിതജ്യോതി പ്രശംസാപത്രം

* മാവിളിക്കടവ് എം.എസ്.എസ്. പബ്ലിക് സ്‌കൂൾ,

* പെരുമുഖം നല്ലൂര്ഈസ്റ്റ് എ.യു.പി. സ്‌കൂൾ

* മാവൂർ ജി.എം.യു.പി.എസ്.

* കോഴിക്കോട് സെയ്ന്റ് ആന്റണീസ് എ.യു.പി.എസ്.

* രാമനാട്ടുകര ഗണപത് എ.യു.പി.ബി. സ്‌കൂൾ

* പന്തീരാങ്കാവ് സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ

* രാമനാട്ടുകര ഗവ. യു.പി.എസ്.

വടകര വിദ്യാഭ്യാസജില്ല

ഹരിതവിദ്യാലയം പുരസ്‌കാരം

1. വട്ടോളി സംസ്‌കൃതം ഹൈസ്‌കൂൾ

2. ആന്തട്ട ജി.യു.പി.എസ്.

3. മൂടാടി വീമംഗലം യു.പി.എസ്.

ഹരിതജ്യോതി പ്രശംസാപത്രം

* പൊയിൽക്കാവ് എച്ച്.എസ്.എസ്.

* വേളൂർ ജി.എം.യു.പി.എസ്.

* മൂടാടി ഗോഖലെ യു.പി.എസ്.

* മുചുകുന്ന് നോർത്ത് യു.പി.എസ്.

* കൈനാട്ടി ബ്ലോസംസ് ഇംഗ്ലീഷ് സ്‌കൂൾ

* പെരുവട്ടൂർ എൽ.പി.എസ്.

* കൊയിലാണ്ടി ബി.ഇ.എം. യു.പി.എസ്.

താമരശ്ശേരി വിദ്യാഭ്യാസജില്ല

ഹരിതവിദ്യാലയം പുരസ്‌കാരം

1. മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയം ഇംഗ്ലീഷ് സ്‌കൂൾ

2. പുല്ലാളൂർ എ.എൽ.പി.എസ്.

3. പേരാമ്പ്ര എച്ച്.എസ്.എസ്.

ഹരിതജ്യോതി പ്രശംസാപത്രം

* വിളക്കാംതോട് എം.എ.എം. എൽ.പി. ആൻഡ് യു.പി.എസ്.

* പൂനൂർ ജി.എം.യു.പി.എസ്.

* നെല്ലിപ്പൊയിൽ സെയ്ന്റ് ജോൺസ് ഹൈസ്‌കൂൾ

* കോടഞ്ചേരി സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ

* ഉള്ളിയേരി എ.യു.പി.എസ്.

* തൃക്കുറ്റിശ്ശേരി ജി.യു.പി.എസ്.

*പാലങ്ങാട് എം.ഇ.എസ്. സെൻട്രല് സ്‌കൂൾ

* വേനപ്പാറ ലിറ്റിൽഫ്‌ലവർ യു.പി.എസ്.

ഹരിതമുകുളം പുരസ്‌കാരം

* വീരവഞ്ചേരി എൽ.പി.എസ്.

* എളേറ്റിൽ നോർത്ത് എ.എം.എൽ.പി.എസ്.

ഹരിതമുകുളം പ്രോത്സാഹനം

* പന്നൂർ വെസ്റ്റ് എ.എം.എൽ.പി.എസ്.

* എരവന്നൂർ എ.എം.പി.എസ്.

* ചെറുക്കാട് കെ.വി.എ.എൽ.പി.എസ്

* അന്നശ്ശേരി ഗവ. എൽ.പി.എസ്.

* ആഴ്ചവട്ടം ജി.എൽ.പി.എസ്

ബെസ്റ്റ് ടീച്ചർ കോഡിനേറ്റർ

കോഴിക്കോട് വിദ്യാഭ്യാസജില്ല: ടി. ഷിനു (പെരുമുഖം നല്ലൂർ ഈസ്റ്റ് എ.യു.പി.എസ്.) വടകര: വി.പി. ഷെലിത (വട്ടോളി സംസ്‌കൃതം ഹൈസ്‌കൂൾ)

താമരശ്ശേരി: കെ. ജോഷ്മിത (എളേറ്റിൽനോർത്ത് എ.എം.എൽ.പി.എസ്.)

ജെം ഓഫ് സീഡ് പുരസ്‌കാരം

കോഴിക്കോട് വിദ്യാഭ്യാസജില്ല: ഹലീമനിബ (പുതിയങ്ങാടി അല്ഹറമൈൻ ഇംഗ്ലീഷ് സ്‌കൂൾ)

വടകര: അയാന്ദേവ് (വേളൂർ ജി.എം.യു.പി.)

താമരശ്ശേരി: അഭിനവ് രാജേഷ് (ആനക്കാംപൊയിൽ സെയ്ന്റ് മേരീസ് യു.പി.എസ്.)

ബെസ്റ്റ് സീഡ് റിപ്പോർട്ടർ പുരസ്‌കാരം

ദേവേന്ദു എം. കൃഷ്ണ (ബിലാത്തികുളം ജി.യു.പി. സ്‌കൂൾ)

കെ. അഭിനവ് (നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ)

ലവ് പ്‌ളാസ്റ്റിക് ജൂലായ് പദ്ധതി

* മാവിളിക്കടവ് എം.എസ്.എസ്. പബ്ലിക് സ്‌കൂൾ

* ഉള്ളിയേരി എ.യു.പി.എസ്.

പരിസ്ഥിതിവാർത്ത ഡയറി

* പൊയിൽക്കാവ് എച്ച്.എസ്.എസ്.

* കോടഞ്ചേരി സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ

സീഡ് ചരിത്രപുസ്തകം

* പന്തീരാങ്കാവ് കൊടൽ ജി.യു.പി.എസ്.