കൊച്ചി: ഏഴാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് സമർപ്പണ പരിപാടി ശനിയാഴ്ച വൈകിട്ട് കൊച്ചിയിലെ കലാഭവൻ നവാസ് നഗറിൽ ജസ്റ്റിസ് (റിട്ടയേഡ്) പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ജെ.ജെ. കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ചു. ഇസ്മയിൽ കൊട്ടാരപ്പാട്ട് സ്വാഗതവും ജി.കെ. പിള്ള തെക്കേടത്ത് ആശംസാപ്രസംഗവും നടത്തി.

To advertise here,

ചടങ്ങിൽ വിവിധ മേഖലകളിൽ സമഗ്രസംഭാവന നൽകിയ സുന്ദർ ദാസ് (ചലച്ചിത്ര മേഖല), കലാഭവൻ റഹ്‌മാൻ (മിമിക്രി, ചലച്ചിത്ര മേഖല), മിൻഹാജ് മേദാർ (ചലച്ചിത്ര നിർമ്മാതാവ്, സാംസ്‌കാരിക പ്രവർത്തകൻ), ജനു ആയിച്ചാൻകണ്ടി (സാഹിത്യ മേഖല) എന്നിവരെ അവാർഡ് നൽകി ആദരിച്ചു.

മറ്റു പുരസ്‌കാരങ്ങൾ നേടിയവർ:

  • മികച്ച സംവിധായകൻ: ദിൻജിത്ത് അയ്യത്താൻ (എക്കോ)

  • മികച്ച നവാഗത സംവിധായകൻ: ജിതിൻ കെ. ജോസ് (കളങ്കാവൽ)

  • മികച്ച സഹനടി: നന്ദിനി ഗോപാലകൃഷ്ണൻ (ധീരൻ, റൗന്ത്)

  • പ്രത്യേക പുരസ്‌കാരം (നടി): കുമാരി അമൃത വർഷിണി (തുടരും), വീണ ഗോപാൽ (ആവണി)

  • പ്രത്യേക പുരസ്‌കാരം (സംവിധായകൻ): ജിതിൻ സുരേഷ് ടി. (ധീരം)

  • മികച്ച ഗാനരചയിതാവ്: റോബിൻസ് അമ്പാട്ട് (ദി പ്രൊട്ടക്ടർ)

  • മികച്ച നാടകനടൻ: വിജയൻ ചാത്തന്നൂർ (രജകൻ)

  • മികച്ച സീനിയർ റിപ്പോർട്ടർ: ഷാജി ഇടപ്പള്ളി (ജനയുഗം), ശ്രീമതി സീമ മോഹൻലാൽ (രാഷ്ട്രദീപിക)

  • മികച്ച കോമഡി സ്റ്റാർ: ജുഹൈന പി. (ഒരു ചിരി ഇരു ചിരി ബംബർ ചിരി, മഴവിൽ മനോരമ)

  • മികച്ച അവതാരക: റെമി മൻസൂർ (റെമി മനു)

  • മികച്ച എഡിറ്റർ: രതിൻ രാധാകൃഷ്ണൻ (സർവ്വം മായ)

  • മികച്ച വസ്ത്രരൂപകൽപ്പന: സിമി ആൻ തോമസ് (അതിഭീകര കാമുകൻ)

  • മികച്ച ബഹുമുഖ പ്രതിഭ: അഡ്വ. ശ്രീജ കെ.എസ്.

  • മികച്ച കാസ്റ്റിംഗ് ഡയറക്ടർ: അബു വളയംകുളം (1000 ബേബീസ്)

  • മികച്ച കായികതാരം: സേവ്യർ ജോസഫ് (ബോഡിബിൽഡർ & ട്രെയിനർ)

  • മികച്ച സോഷ്യൽ മീഡിയ താരം: ഉണ്ണിക്കണ്ണൻ മംഗലം ഡാം

  • മികച്ച സംരംഭകൻ: പ്രതീഷ് സൈമൺ (Malbork Engineers & Designers Pvt Limited)

  • മികച്ച പരസ്യചിത്ര സംവിധായകൻ: ആസിഫ് ഫ്ലൈ (ഫ്ലൈ ഫിലിംസ്)

  • ലീഡർഷിപ്പ് എക്‌സലൻസ് അവാർഡ്: സുമി സുധീഷ് (KKN റെസിഡന്റ്സ് അസോസിയേഷൻ)

  • മികച്ച റെസിഡന്റ്സ് അസോസിയേഷൻ: KKN റെസിഡന്റ്സ് അസോസിയേഷൻ

  • മികച്ച ക്രിയേറ്റീവ് & ഡിജിറ്റൽ പ്രൊഫഷണൽ: ജസ്റ്റിൽ വർഗീസ് (ഗ്ലോബൽ ടെക് സൊല്യൂഷൻസ്)

  • മികച്ച ഫിറ്റ്‌നസ് ട്രെയിനർ: സ്നേഹ ബാബുരാജ്

  • മികച്ച ജീവകാരുണ്യ പ്രവർത്തനം: എം.ജെ. ജെൻസി ടീച്ചർ

  • മികച്ച മാതൃകാ അധ്യാപിക: ശ്രീമതി കാവ്യ പ്രദീപ് (PKMIC സ്‌കൂൾ പൂക്കോട്ടൂർ)

  • മികച്ച ചമയകല: സൗമ്യ രാമൻ (ദി ലുക്ക്‌സ് ബ്രൈഡൽ സ്റ്റുഡിയോ)

  • മികച്ച വനിതാ സംരംഭക: ഇഷ നസ്‌ലിൻ (SOUL STYLE, PALAKKAD)

  • മികച്ച സ്റ്റാൻഡ് അപ്പ് കോമഡി: ആദി ദേവ് പി. (കോമഡി ഉത്സവം, ഫ്ലവേഴ്‌സ് ടിവി)

  • പ്രത്യേക പുരസ്‌കാരം (ബാലനടൻ): മാസ്റ്റർ ഷാഹുൽ ഹമീദ് (ഇൻസ്റ്റാ ഓറ മേക്കോവർ സ്റ്റുഡിയോ പരസ്യം)

  • പ്രത്യേക പുരസ്‌കാരം (ബാലനടി): ബേബി ആദിതി സുകേഷ് (കേരള ടൂറിസം, ഇസാഫ് ബാങ്ക് പരസ്യം)

  • മികച്ച സോഷ്യൽ മീഡിയ സ്റ്റാർ: ബേബി ടെസ ബിജോ

  • മികച്ച ബാലനടൻ: മാസ്റ്റർ അർണവ് വിനീത് (ഭരതനാട്യം)

  • മികച്ച ബാലപ്രതിഭ (അഭിനയം, മോഡലിംഗ്): മാസ്റ്റർ ആരുഷ്

  • മികച്ച ബാലപ്രതിഭ (ചിത്രകല): മാസ്റ്റർ ഡെറിക് എബ്രഹാം

നാഷിദ് നൈനാർ, ജോഷി എബ്രഹാം, കീർത്തി നായർ, പ്രയ്‌സി പ്രതീഷ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്ന ഈ വർഷത്തെ ചടങ്ങുകൾ ഇനി മൂന്ന് ഘട്ടങ്ങളിലായി തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.