വടകര : സംഗീതപഠനത്തോടൊപ്പം വായനാസൗകര്യവും ഒരുക്കി സംഗീതസംവിധായകൻ പ്രേംകുമാർ വടകരയുടെ വീട്ടിൽ തുടങ്ങിയ കുട്ടികളുടെ ലൈബ്രറി കവി വീരാൻകുട്ടി ഉദ്ഘാടനംചെയ്തു. റസാഖ് കല്ലേരി അധ്യക്ഷതവഹിച്ചു. ലൈബ്രറിയിലേക്കുള്ള ആദ്യ പുസ്തകം വി.കെ. ബിഷാന്തിൽനിന്ന് കഥാകൃത്ത് നൂർബീഹ സ്വീകരിച്ചു. പ്രേംകുമാർ വടകര, പപ്പൻ നരിപ്പറ്റ, സുഗുണേഷ് കുറ്റിയിൽ, മണലിൽ മോഹനൻ, വി.പി. രാമചന്ദ്രൻ, കെ. ജ്യോതികുമാർ, സുരേഷ്ബാബു എന്നിവർ സംസാരിച്ചു.

To advertise here,