വിദഗ്ധസംഘം സ്ഥലം സന്ദർശിച്ചു

To advertise here,

താനൂർ : താനാളൂർ പഞ്ചായത്തിലെ വട്ടത്താണിയിൽ റെയിൽവേ ലൈനിന് കുറുകേ മേൽപ്പാലം നിർമ്മിക്കുന്നതിന്റെ സാധ്യതാപഠനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് വിഭാഗം വിദഗ്ധസംഘം പദ്ധതിപ്രദേശം സന്ദർശിച്ചു.

പൊതുമരാമത്ത് പാലങ്ങൾ മഞ്ചേരി ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ വിനോദ്കുമാർ ചാലിൽ, തിരൂർ ഡിവിഷൻ അസിസ്റ്റന്റ് എൻജിനിയർ കെ. ധീരജ്കുമാർ, ഓവർസിയർ സി. റീന എന്നിവരടങ്ങുന്ന സാങ്കേതിക വിദഗ്ധസംഘമാണ് സാധ്യതാപഠനത്തിന്റെ ഭാഗമായി വട്ടത്താണിയിലെത്തിയത്.

പി.കെ. നവാസ് എം.എൽ.എ.യുടെ ശ്രമഫലമായി പദ്ധതിയുടെ സാധ്യതാപഠനത്തിനായി ഫണ്ട് വകയിരുത്തിയിരുന്നു. മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ ദീർഘകാലമായി പ്രദേശവാസികൾ ഉന്നയിക്കുന്ന ആവശ്യത്തിന് പരിഹാരമാകും.

താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിപ്പ തെയ്യമ്പാടി, വൈസ് പ്രസിഡന്റ് ഫാത്തിമ ബീവി, സ്ഥിരസമിതി അധ്യക്ഷന്മാരായ ടി.കെ. നസീർ, പി. ജ്യോതി, ടി.പി.എം. മുഹ്‌സിൻ ബാബു, ഒ. രാജൻ, പി.എസ്. സഹദേവൻ, യു. നാസർ, ഫാറൂഖ് പകര, ഷുക്കൂർ ചേലേമ്പ്ര, വാർഡ് അംഗങ്ങളായ ടി.പി. മുഹിനുദ്ദീൻ, എൻ.പി. ഋഷികേശ്, എൻ.കെ. അജിത, എം.പി. വാഹിദ്, ഒ. യൂസഫ് തുടങ്ങിയവർ പങ്കെടുത്തു.