കോഴിക്കോട് : അന്ധവിശ്വാസങ്ങൾ എന്നപേരിൽ ഭാരതീയ ആചാരങ്ങളെ നിരോധിക്കുന്നതിനെ എതിർക്കണമെന്ന് മാതാ അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി. ഭാരതീയ ജ്യോതിഷ വിചാര സംഘം (ബി.ജെ.വി.എസ്.) ജില്ലാകമ്മിറ്റി ജ്യോതിഷ താന്ത്രിക സമന്വയ സംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

 

ജില്ല പ്രസിഡൻറ് രാമകൃഷ്ണ ഹരി നമ്പൂതിരി അധ്യക്ഷനായി.

ബി.എം.എസ്. സംസ്ഥാന പ്രസിഡൻറ് മുരളീധരൻ, എം.കെ. അഭിഷേക് പണിക്കർ, പി.ബി. പ്രശാന്ത്, എം.ടി. വിശ്വനാഥൻ, എം.പി. വിജീഷ് ദേവരാജൻ തച്ചറക്കൽ, പാലത്ത് രാമചന്ദ്ര പണിക്കർ, എം.കെ. സദാനന്ദൻ, മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, ഷാജി കൃഷ്ണൻ ആചാരി, ഡോ. എം. സുധീഷ് പണിക്കർ തുടങ്ങിയവർ സംസാരിച്ചു.