കോഴിക്കോട് : കളക്ടറേറ്റിലെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിൽ നടപടിയാവശ്യപ്പെട്ടുള്ള സമരം തുടർന്ന് വനിതാ ടൈപ്പിസ്റ്റുമാർ. ഞായറാഴ്ച വൈകീട്ട് എട്ടുമണിയോടെ തുടങ്ങിയ കളക്ടറേറ്റിനുമുന്നിൽ കുത്തിയിരുന്നുള്ള പ്രതിഷേധം രാത്രിവൈകിയും തുടർന്നു.
സീനിയോറിറ്റി നഷ്ടപ്പെടാതെ തിരിച്ച് ജോലിയിൽ പ്രവേശിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്നും അല്ലാത്തപക്ഷം തിരിച്ചുപോകില്ലെന്നും അവർ അറിയിച്ചു. ആവശ്യം കാണിച്ച് കളക്ടർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. അനുകൂലമായ മറുപടിയാണ് ലഭിച്ചതെന്നും ഇവർ പറഞ്ഞു.
മുമ്പ് ക്ലാർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽനിന്ന് അഞ്ചുപേർക്ക് നിയമവിരുദ്ധമായി സ്ഥാനക്കയറ്റം നൽകിയപ്പോൾ ആ ഒഴിവുകൾ പി.എസ്.സി. റിപ്പോർട്ടുചെയ്തതിനെത്തുടർന്ന് പി.എസ്.സി. വഴി നിയമനം നേടിയതാണ് ഈ അഞ്ചുപേർ. അനർഹമായി ലഭിച്ച സ്ഥാനക്കയറ്റം ട്രിബ്യൂണൽ ഉത്തരവുപ്രകാരം മരവിപ്പിച്ചപ്പോൾ പകരം കയറിയ ഇവരെ പിരിച്ചുവിടുകയാണ് ഉണ്ടായത്. ഇനി പി.എസ്.സി. വീണ്ടും അഡ്വൈസ് മെമ്മോ നൽകി പുതിയ ജീവനക്കാരായി ഇവരെ തിരിച്ചെടുക്കണം. പക്ഷേ, അത് എന്നുണ്ടാകുമെന്ന് ഉറപ്പില്ല. മാത്രമല്ല സീനിയോറിറ്റിയും നഷ്ടപ്പെടുമെന്ന സ്ഥിതിയാണുള്ളത്. ഇനിയെന്തെന്നുള്ള ആശങ്കയിലാണ് ഉള്ളതെന്നും ഇവർ പറഞ്ഞു.
Published: 26 Oct 2026, 02:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented