കോഴിക്കോട് : ദേവഗിരി സെയ്ന്റ്‌ ജോസഫ്സ് കോളേജിലെ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റായ ‘നിർവാണ’യ്ക്കു തുടക്കമായി. സൈലം ലേണിങ് സ്ഥാപകൻ എസ്. അനന്തു ഉദ്ഘാടനംചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ. ബിജു ജോസഫ് അധ്യക്ഷനായി. ഡയറക്ടർ ഫാ. സുനിൽ എം. ആന്റണി വെബ്‌സൈറ്റ് പ്രകാശനവും അക്കാദമിക് കോഡിനേറ്റർ ഡോ. സനാതനൻ വെള്ളുവ ടിഷർട്ട് പ്രകാശനവുംചെയ്തു. ഫെസ്റ്റിന്റെ ഔദ്യോഗിക ലോഗോ പ്രിൻസിപ്പൽ പ്രകാശനംചെയ്തു. വൈസ് പ്രിൻസിപ്പൽ ഫാ. ആന്റോ എൻ.ജെ. നിർവാണ ഗ്രീൻ കാമ്പസ് പ്രോജക്ട് ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വകുപ്പ് മേധാവികൾ ഡോ. ടി.സി. സൈമൺ, സ്‌നേഹ ലൂസി ജോയി എന്നിവർ ചേർന്ന് ഫെസ്റ്റിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനംചെയ്തു. ബിസിനസ് മാനേജ്മെന്റ് മേധാവി മനു ആന്റണി, ഫെസ്റ്റ് കോഡിനേറ്റർ കെ. ജ്യോത്സ്‌ന, ദിയ അഹമ്മദ് തയ്യിൽ, സ്റ്റുഡന്റ് കോഡിനേറ്റർ ദക്ഷ മഹാദേവ് കദം എന്നിവർ സംസാരിച്ചു. ഡിസംബർ 12-നു നടക്കുന്ന മാനേജ്മെന്റ് മത്സരങ്ങളിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആയിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. നാലരലക്ഷംരൂപയാണ് വിജയികൾക്കുള്ള സമ്മാനത്തുക. ‘മാനവക്കൂട്ടായ്മയുടെ ശക്തി’ എന്ന സന്ദേശംനൽകുന്ന ‘കിസുന’ എന്ന ജാപ്പനീസ് ചിന്തയിൽ ഊന്നിയാണ് ഇത്തവണ ഫെസ്റ്റിന്റെ പ്രമേയം. ദേവഗിരി കോളേജിലെ ബിസിനസ് മാനേജ്മെന്റ്, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ്, പ്രൊഫഷണൽ സ്റ്റഡീസ് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

To advertise here,